മഞ്ജു വാരിയരും സൗബിൻ ഷാഹിറും നായികാ നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് വെള്ളരിപട്ടണം. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. കുളത്തിൽ മുങ്ങിയ ആറ്റിൽ പൊങ്ങുന്ന ലീഡർ കെപി സുരേഷിനെ അവതരിപ്പിച്ചു കൊണ്ടുള്ള ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കോട്ടയം രമേശ് എന്നിവരാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്ന താരങ്ങൾ. ചിത്രത്തിലെ ആദ്യ ടീസർ മഞ്ജുവിന്റെയും സൗബിന്റെ കഥാപാത്രങ്ങളുടെ സംഭാഷണം ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ രണ്ടാമത്തെ ടീസർ കുറച്ചുകൂടി വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ആണ് ഈ ചിത്രം കൂടുതൽ ശ്രദ്ധ നേടാൻ പോകുന്നത്. ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫുമാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷമാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മഞ്ജുവാര്യർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീശ്, അഭിരാമി, കോട്ടയം രമേശ്,മാലാ പാർവതി, വീണാനായർ പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത് അലക്സ് ജെ.പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി ആണ് നിർവഹിക്കുന്നത്. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കളായെത്തുന്നത്. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്ന ചിത്രത്തിൽ ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍ ആയി എത്തുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാരായി എത്തിയത്. പി.ആര്.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.
