താരമാമാങ്കമായി ‘വെള്ളേപ്പം’ ഓഡിയോ ലോഞ്ച്;താരനിബിഡമായി വേളേപ്പത്തിന്റെ ഓഡിയോ ലോഞ്ച്..!!

നവാഗതനായ പ്രവീൺ പൂക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് താരസാന്നിധ്യത്തിൽ തൃശ്ശൂരിൽ വെച്ച് നടന്നതാണ്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ജിന്സ് തോമസ് ദ്വാരക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിലെ ഓഡിയോലോഞ്ച് ടോവിനോ തോമസ്, ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, അനിൽ രാധാകൃഷ്ണമേനോൻ, മാളവിക മേനോൻ എന്നിവരായിരുന്നു എത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ, റോമ, നൂറിൻ ഷെരീഫ്, രാധാകൃഷ്ണൻ, ശ്രീജിത്ത് രവി കൈലാഷ്, സോഹൻ സീനുലാൽ സാജിദ് യാഹിയ,എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം റോമയുടെ ഒരു തിരിച്ച് വരവ് കൂടിയാണ് ചിത്രം. തൃശ്ശൂരിലെ സാംസ്കാരികതയും ഭക്ഷണ വൈവിധ്യവും മതസൗഹാർദവും ഒക്കെ മികച്ച രീതിയിൽ ചിത്രത്തിൽ പ്രമേയമാകുന്നത്. അതോടൊപ്പം ഹാസ്യത്തിൻറെ മനോഹരമായ ഒരു മെമ്പോടി കൂടിയിരുന്നു. തൃശ്ശൂരിലെ വെള്ളെപ്പതെരുവിൽ നടക്കുന്ന ചില സംഭവങ്ങളും ഒക്കെയാണ് ചിത്രത്തിന് ആസ്പദമാക്കിയത്. പത്തേമാരി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ജോതിഷാണ് ചിത്രത്തിലെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ജീവൻലാൽ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച ഗാനങ്ങളാലും ചിത്രം സമ്പന്നമാണെന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിൻറെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉടനെതന്നെ അതും പുറത്തുവരുമോ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ നായികമാരുടെ തിരിച്ചുവരവിന്റെ കാലഘട്ടമാണ്.

ഒരുകാലത്ത് മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമ വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരുന്നു എന്ന പ്രത്യേകതയാണ് വെള്ളേപ്പത്തിന്റെ ആയി എടുത്തുപറയേണ്ടത്.

Leave a Comment

Your email address will not be published.

Scroll to Top