മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവ്വം എന്ന ചിത്രം ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു റിലീസ് ചെയ്തത്.

രാത്രി റിലീസ് ചെയ്ത ട്രെയിലറിന് പോലും ലക്ഷങ്ങളായിരുന്നു കാണികളായി എത്തിയത്. ഒരുപാട് പ്രത്യേകതകൾ എടുത്തു പറയാനുള്ള ചിത്രം തന്നെയാണ് ഭീഷ്മപർവ്വം എന്ന് പറയുന്നത്. അതിൽ ഏറ്റവും മുന്നിലായി പറയേണ്ട കാര്യം നെടുമുടിവേണുവും കെപിഎസി ലളിതയും ഒരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന കാര്യം തന്നെയാണ്. മലയാള സിനിമയിലെ മഹാപ്രതിഭകൾ ആയ രണ്ടുപേർ ഒരുമിച്ച് ഒരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിന് ഉണ്ട്.

ഇതിനു മുൻപ് ഇവരിങ്ങനെ ഒരേ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായെങ്കിലും കൂടുതലായും ശ്രദ്ധനേടുന്ന ഒരു കാര്യം എന്ന് പറയുന്നത് ഇവർ ജീവിച്ചിരിപ്പില്ലാത്ത ഈ സാഹചര്യത്തിൽ ഇരുവരും ഒരുമിച്ച് ഒരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകത തന്നെയാണ്. വലിയൊരു ആകാംഷയോട് ആ ഒരു ചിത്രത്തിന് ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയൊരിക്കലും ഈ പ്രതിഭകളെ ഇങ്ങനെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ സാധിക്കില്ല എന്ന് ആൾക്കാർക്ക് എല്ലാം അറിയാം.
അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ഈ ഒരുമിച്ചുള്ള കൂടിച്ചേരൽ. ഇനി അവർ ഒരുമിച്ചുള്ള ഒരു ചിത്രം അത് നമ്മുടെ ഓർമ്മകളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എങ്കിലും അവസാന നാളുകളിൽ ഇരുവരും ഒരുമിച്ചെത്തി അത് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ്.. ഭീഷമയുടെ ട്രെയിലർ വലിയ സ്വീകാര്യതയുടെ ആളുകൾ ഏറ്റെടുക്കുമ്പോഴും വിങ്ങൽ ആവുന്നുണ്ട് ഈ രംഗങ്ങൾ.