Entertainment

സഹോദരിയുടെ കല്യാണത്തിന് മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയിൽ സർപ്രൈസ് ഒരുക്കി മകൻ, വികാരനിർഭരമായ നിമിഷങ്ങളിൽ വിവാഹവേദി| Video of Bride Left in Tears After Seeing Her fathers Wax Statue|

സഹോദരിയുടെ കല്യാണത്തിന് മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയിൽ സർപ്രൈസ് ഒരുക്കി മകൻ, വികാരനിർഭരമായ നിമിഷങ്ങളിൽ വിവാഹവേദി| Video of Bride Left in Tears After Seeing Her fathers Wax Statue|

പ്രിയപ്പെട്ടവരുടെ നഷ്ടങ്ങൾ നികത്താൻ സാധിക്കാത്ത വേദനകളാണ് എല്ലാവർക്കും സമ്മാനിക്കുന്നത്. പ്രത്യേകിച്ച് ജീവിതത്തിൽ ഏറ്റവും വിലയേറിയ നിമിഷങ്ങളിൽ അവരുടെ അഭാവം നമ്മെ വല്ലാത്തൊരു അവസ്ഥയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. അവുല പാണിയ്ക്കും സഹോദരിയ്ക്കും അച്ഛന്റെ വേർപാട് വലിയ വേദനയായിരുന്നു സമ്മാനിച്ചത്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം അച്ഛനില്ലാതെ അവർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ അവൾക്ക് അച്ഛന്റെ സാന്നിധ്യം നൽകുവാൻ വേണ്ടി ഒരു മെഴുകുപ്രതിമ തന്നെ ആ സഹോദരൻ ഒരുക്കിയിരിക്കുന്നത്.

വാർത്ത ശ്രദ്ധനേടുന്നത്. സഹോദരിക്കും അമ്മയ്ക്കും സർപ്രൈസായി വിവാഹവേദിയിലേക്ക് അച്ഛന്റെ പ്രതിമ ഏറ്റെടുത്തതോടെ വികാരനിർഭരമായി മാറുകയായിരുന്നു ആ കല്യാണം എന്ന് പറയുന്നതാണ് സത്യം. കൊറോണ വൈറസ് ബാധിച്ച് ആയിരുന്നു അച്ഛൻ മരണമടഞ്ഞത്. മകളുടെ വിവാഹം എന്ന സ്വപ്നം ബാക്കി വെച്ചാണ് ഈ ഭൂമിയിൽ നിന്നും ആ അച്ഛൻ യാത്ര പറയുന്നത്. സുബ്രഹ്മണ്യന്റെ മരണത്തിന് കീഴടങ്ങിയതോടെ വിഎസ് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലങ്ങളായി മകനൊപ്പം അമേരിക്കയിലായിരുന്നു സുബ്രഹ്മണ്യം. കോവിഡ് ബാധിച്ച് മരിക്കുന്നത് മകളുടെ വിവാഹം എന്നത് സ്വപ്നം ആയിരുന്നു എന്നാണ് മകൻ പറയുന്നത്.

അച്ഛനില്ലാത്ത വീട്ടിൽ വിവാഹത്തിനു വേണ്ടി എല്ലാവരും ഒരുങ്ങിയത് വേദനയോടെ ആയിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സർപ്രൈസ് തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അമ്മയും മകളും അറിഞ്ഞില്ല. പണി ഒരുക്കി വളരെയധികം വേദന നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു. പിന്നെയാ വേദിയിൽ അരങ്ങേറിയത് വികാര നിമിഷങ്ങൾ ആണ് എന്നതാണ് സത്യം. അച്ഛന്റെ പ്രതിമയ്ക്കൊപ്പം ചേർന്നിരുന്ന് ചിത്രങ്ങൾ എടുക്കുന്നതും കല്യാണപ്പെണ്ണ് ചുംബിക്കുന്നതും ഒക്കെ കാഴ്ചക്കാരിൽ വലിയ വേദനയാണ് ഉളവാക്കിയത്. പരമ്പരാഗത വസ്ത്രം ഒക്കെ ധരിച്ച് മുഖത്ത് കണ്ണട ധരിച്ചിരിക്കുന്ന സുബ്രഹ്മണ്യന്റെ പ്രതിമ ആണ് ഇവർ ഒരുക്കിയത്.

കർണാടകയിൽ ആയിരുന്നു ഈ മെഴുകുപ്രതിമ ഒരുങ്ങിയത്. പ്രതിമ ആണെന്ന് തോന്നുക പോലുമില്ലാത്ത രീതിയിലായിരുന്നു ഇത് കാണാൻ സാധിക്കുന്നത്. ശാസ്ത്രലോകം ഒരുപാട് വളർന്നു കഴിഞ്ഞു എങ്കിലും പ്രിയപ്പെട്ടവരുടെ അഭാവം അതൊരു വല്ലാത്ത വേദന തന്നെയാണ്. ജീവിതത്തിലൊരിക്കലും നികത്താനാകാത്ത നഷ്ടം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് പ്രിയപ്പെട്ടവരുടെ വേർപാട് തന്നെയാണ്. ഇനി ഒരിക്കലും അവരെ കാണാൻ സാധിക്കാതെ അവരുടെ ഓർമ്മയിൽ ജീവിക്കുക എന്ന് പറയുന്നത് വലിയൊരു ടാസ്ക്ക് തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
Story highlights: Video of Bride Left in Tears After Seeing Her fathers Wax Statue

Most Popular

To Top
$(".comment-click-13516").on("click", function(){ $(".com-click-id-13516").show(); $(".disqus-thread-13516").show(); $(".com-but-13516").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });