ഭർത്താവ് ആയതു കൊണ്ട് സിദ്ധാർദ്ധിനോട് ഞാൻ അങ്ങനെ ചെയ്യണമെന്നില്ല, ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ച് വിദ്യ ബാലൻ.

ഭർത്താവ് ആയതു കൊണ്ട് സിദ്ധാർദ്ധിനോട് ഞാൻ അങ്ങനെ ചെയ്യണമെന്നില്ല, ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ച് വിദ്യ ബാലൻ.

ഒരു സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും നടിയായി എത്തി പിന്നീട് ഒരു സൂപ്പർതാരമായി വളർന്ന നടിയായിരുന്നു വിദ്യാ ബാലൻ താര രാജാക്കന്മാർ വാഴുന്ന ബോളിവുഡ് സിനിമാ ലോകത്ത് തന്റെതായ ഇടം നേടുവാൻ ഈ നടിക്ക് സാധിച്ചു. ഒരുപാട് കഷ്ടപ്പാടുകൾ അതിജീവിച്ചു ആയിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. ഭാഗ്യമില്ലാത്ത നടിയാണെന്ന് പലരും മുദ്രകുത്തിയ സമയത്ത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ താരം. മലയാളത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലായിരുന്നു നായകൻ. ചിത്രം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ഉപേക്ഷിച്ചു.

കരിയറിന്റെ തുടക്കത്തിൽ തന്നെ ഒട്ടും ഭാഗ്യമില്ലാത്ത ഒരു നായിക എന്ന വിശേഷണം കൂടി താരത്തിന് ലഭിച്ചു. പല തരത്തിലുള്ള നിയമങ്ങളും നിക്ഷേപങ്ങളും എല്ലാം അവർ വകവെക്കാതെ ബോളിവുഡ് ലോകത്ത് തൻറെതായ് ഒരു ഇടം കണ്ടെത്തി. മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തു. മനസ്സിലുള്ളത് ആരോടെങ്കിലും അത് വെട്ടി തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യാ. പാലക്കാട് ജില്ലയിൽ ആയിരുന്നു ജനനം. ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയത്.

കൂടെ ജോലി ചെയ്യുന്ന നടന്മാരും ആയുള്ള പ്രണയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. എങ്കിലും വിദ്യ അത്‌ നിഷേധിക്കുകയായിരുന്നു ചെയ്തത്. 2012 ബാംഗ്ലൂരിൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതയായി. വിവാഹത്തിനുശേഷം ഭർത്താവിന്റെ സിനിമയിൽ വിദ്യാ ബാലൻ അഭിനയിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഭർത്താവിന്റെ സിനിമകളിൽ അഭിനയിക്കാത്തത് എന്ന് ഇപ്പോൾ മറുപടി പറയുകയാണ് താരം. നിർമാതാവും സംവിധായകനുമായ പ്രശ്നങ്ങളുണ്ടായാൽ വഴക്കിനു പോകാതെ ആ സിനിമ ഉപേക്ഷിക്കുകയാണ് താരത്തിന്റെ പതിവ്. ഭർത്താവിൻറെ സിനിമയിലാണ് ജോലി ചെയ്യുന്നത് എങ്കിൽ അങ്ങനെ തങ്ങൾ തമ്മിൽ പിണങ്ങും എന്നാണ് വിദ്യ പറയുന്നത്.

Leave a Comment