Entertainment

അടുത്ത പടം വിനീത് തന്നെ വച്ച് എടുക്കും എന്ന ആഗ്രഹത്തിലാണ് ഞാൻ പാടാൻ പോയത്, ഇനി ഞാൻ പോകില്ല; പൃഥ്വിരാജ്.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് ചില താരങ്ങളുണ്ട്. അത്തരം താരങ്ങളിൽ മുൻപിൽ നിൽക്കുന്ന ആളാണ് പൃഥ്വിരാജ് സുകുമാരൻ. നിരവധി ആരാധകരുള്ള നടനുള്ളത്.

ഇപ്പോൾ ഒരു സംവിധായകൻറെ പട്ടം കൂടിയാണ് താരം എറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പിന്നണി ഗായകനെന്ന നിലയിലും താരം ശ്രെദ്ധ നേടുകയും ചെയ്യുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ താതക തെയ്തരെ എന്ന ഗാനം പൃഥ്വിരാജ് ആയിരുന്നു ആലപിച്ചത്.

ഈ ഗാനം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത്. അടുത്ത പടം വിനീത് തന്നെ വച്ച് എടുക്കും എന്ന ആഗ്രഹത്തിലാണ് ഞാൻ പാടാൻ പോയത്. എനിക്ക് തോന്നുന്നത് അടുത്ത പടം വേറെ ആരെയോ വെച്ചാണ് വിനീത് എടുക്കുന്നതെന്ന് ആണ്.

ഇനി താൻ പോവില്ല എന്ന് ചിരിച്ചുകൊണ്ട് താരം പറയുന്നുണ്ട്.ആദ്യമായി തന്നെ പാട്ടുപാടാൻ വിളിച്ചത് ലാലേട്ടന് വേണ്ടി ആണ്. റോക്ക് ൻ റോൾ എന്ന ചിത്രത്തിലായിരുന്നു ഇത്. വിദ്യാസാഗറാണ് തന്നെ വിളിക്കുന്നത്. തനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചെന്നൈയിൽ പോയി അതിന്റെ ട്രാക്ക് എടുത്തു. പക്ഷേ പിന്നെ ഷൂട്ട് ചെയ്യാൻ പറ്റിയില്ല. പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ആടുജീവിതം എന്ന ചിത്രമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ബ്ലസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നജീബ് എന്ന ചെറുപ്പക്കാരന്റെ മനസ്സിലെ ഓരോ വികാരങ്ങളെയും മികച്ച രീതിയിൽ അഭ്രപാളിയിൽ മനോഹരമാക്കാൻ സാധിക്കും എന്ന് തന്നെയാണ് ആളുകൾ വിശ്വസിക്കുന്നത്.

Most Popular

To Top