നയൻ‌താരയെ ഒന്നിനും നിർബന്ധിക്കാൻ സാധിക്കില്ല, ഒരു ഐസ്ക്രീം കഴിക്കാൻ പോലും; നയൻസിനെ കുറിച്ച് വിഘ്നേശ് ശിവന്റെ വാക്കുകൾ|Vignesh Shivan talks about Nayanthara

നയൻ‌താരയെ ഒന്നിനും നിർബന്ധിക്കാൻ സാധിക്കില്ല, ഒരു ഐസ്ക്രീം കഴിക്കാൻ പോലും; നയൻസിനെ കുറിച്ച് വിഘ്നേശ് ശിവന്റെ വാക്കുകൾ|Vignesh Shivan talks about Nayanthara

നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും വാടക ​ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചെന്നത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്ത് താരങ്ങൾക്കിടയിൽ സറൊ​ഗസി എന്ന മാർഗം പൊതുവെ ഇല്ലാത്തതാണ് വിഷയം ഇത്രയും ചർച്ച ചെയ്യപ്പെടാൻ കാരണമായത്. വി​ഘ്നേശിന്റെയും നയൻതാരയുടെയും വിവാഹം കഴിഞ്ഞിട്ട് നാല് മാസം കഴിഞ്ഞതേയുള്ളു.എന്നാൽ ഇവരുടെ വിവാഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സറൊ​ഗസിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുകയാണിപ്പോൾ. വിഘ്നേശും നയൻസും വിവാഹം ഔദ്യോ​ഗികമായി രജിസ്റ്റർ ചെയ്തിട്ട് ആറ് വർഷമായി എന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയത്തിലായി ഒരു വർഷത്തിനുള്ളിൽ ഇരുവരും നിയമ പരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു എന്നാണറിയുന്നത്.
സറൊ​ഗസിയുടെ ചട്ടങ്ങൾ ലംഘിച്ചോ എന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് താര ദമ്പതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധുവായ സ്ത്രീയാണ് വാടക ​ഗർഭധാരണത്തിന് തയ്യാറായതെന്നും റിപ്പോർട്ടുകളുണ്ട്. ചെന്നെെയിലെ വന്ധ്യതാ ക്ലിനിക്കിൽ വെച്ചാണ് പ്രസവം നടന്നതെന്ന വിവരം മുൻപേ പുറത്ത് വന്നിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സറോഗസിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നടത്തുന്നത്.

നിലവിലെ വിവാദങ്ങളോട് ഇതുവരെ വിഘ്നേശോ നയൻതാരയോ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പലവിധ അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലും താരങ്ങൾ മൗനം പാലിച്ച്, കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവു യാണ്. ഇരുവരും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു നാനും റൗഡി താൻ.
ഈ സിനിമയ്ക്കിടെ ആണ് ഇരുവരും പ്രണയത്തിലാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേശ് ശിവൻ നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നത്.
പിന്നീട് ഇക്കാര്യം ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ നയൻതാര അധികം പ്രത്യക്ഷപ്പെടാറില്ല. അതിനാൽ തന്നെ നടിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വി​ഘ്നേശ് ശിവനിലൂടെയാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ നയൻതാര കാണിക്കുന്ന കാർക്കശ്യത്തെ പറ്റി വിഘ്നേശ് ശിവൻ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.സിനിമകൾ അധികം പരസ്പരം സംസാരിക്കാറില്ലെന്നാണ് വിഘ്നേശ് പറയുന്നത്.

‘ചില കാര്യങ്ങൾ സംസാരിക്കും. നയൻതാരയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ല. ഒരു ഐസ്ക്രീം ആണെങ്കിലും ആർക്കും അവളെ കഴിപ്പിക്കാൻ പറ്റില്ല. അവർക്ക് ഇഷ്ടപ്പെട്ടാൽ കഴിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ തലകുത്തി നിന്നിട്ടും കാര്യമില്ല. അവൾ ചെയ്യുന്ന സിനിമകളെ പറ്റിയും സ്വയം ധാരണയുണ്ട്. തീരുമാനങ്ങൾ ശക്തമാണ്. അവളുടെയടുത്ത് നിൽക്കുന്നതിൽ ഞാൻ ഭാ​ഗ്യവാനാണ്,’ വിഘ്നേശ് ശിവൻ അഭിമുഖത്തിൽ പറഞ്ഞു.മലയാളത്തിലുൾപ്പെടെ ഒരുപിടി സിനിമകളാണ് നയൻതാരയുടേതായി വരാനിരിക്കുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് പൃഥിരാജ് നായകനാകുന്ന ​ഗോൾഡ് ആണ് നയൻതാരയുടെ വരാനിരിക്കുന്ന മലയാള ചിത്രം. . ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ജവാൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ. അടുത്തിടെയാണ് തെലുങ്ക് സിനിമ ​ഗോഡ്ഫാദർ റിലീസായത്. ചിരഞ്ജീവിക്കൊപ്പമാണ് നയൻതാര ഈ സിനിമയിൽ അഭിനയിച്ചത്.
അഭിനയത്തിന് പുറമെ ഇനി സിനിമാ നിർമാണത്തിലേക്കും നടി കൂടുതലായി ശ്രദ്ധ കൊടുക്കാൻ പോവുകയാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
Story Highlights: Vignesh Shivan talks about Nayanthara