Entertainment

വിമാനത്താവളത്തിൽ വച്ചു അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനാണോ.? വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യില്ല.

വിമാനത്താവളത്തിൽ വച്ചു അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനാണോ.? വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യില്ല.

സോഷ്യൽ മീഡിയയിൽ മുഴുവൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധനേടിയിരുന്നു താരമായിരുന്നു വിജയ് ബാബു. വിജയ് ബാബു യുവനടിയെ പീഡിപ്പിച്ചു എന്നു പറഞ്ഞ് നടി പരാതി നൽകുകയും അതിനെത്തുടർന്ന് ലൈവിൽ എത്തി നടിയുടെ പേര് വെളിപ്പെടുത്തുകയും ഒക്കെ ചെയ്തെന്നായിരുന്നു വിജയ് ബാബുവിനെ കുറിച്ച് കൂടുതൽ ആളുകളും ചർച്ച ചെയ്തിരുന്നത്. അതിനുശേഷം വിജയ് ബാബു ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു. പലവട്ടം തിരിച്ചെത്താൻ കോടതി ആവശ്യപ്പെട്ടിട്ടും അത് നിരസിക്കുകയായിരുന്നു വിജയ് ബാബു ചെയ്തിരുന്നത്. ഇപ്പോൾ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയാണ് എന്നാണ് അറിയുന്നത്.

വിമാനത്താവളത്തിൽ വച്ചു അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളെ കാണിക്കാനാണോ. എന്നാണിപ്പോൾ കോടതി ചോദിച്ചിരിക്കുന്നത്. കോടതി നിർദേശത്തെ പ്രോസിക്യൂഷൻ എതിർക്കുകയും ചെയ്തു. പ്രതിയേ ഒരു മാസമായിട്ടും പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. വിജയ് ബാബു നാട്ടിൽ എത്തേണ്ടതുണ്ട്. നിയമത്തിനു മുന്നിൽ കൊണ്ടു വരികയാണ് പ്രധാനം. ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ് ബാബു വിധേയമാകണം. പോലീസിന്റെ വിശ്വാസം സംരക്ഷിക്കാനുള്ളതല്ല കോടതി. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ് കോടതി എന്ന് വ്യക്തമാക്കി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എമിഗ്രേഷൻ വിഭാഗവും പോലീസും വിമാനത്താവളത്തിൽ വെച്ച് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല എന്നാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത് കഴിഞ്ഞദിവസം നാട്ടിൽ വന്ന വിജയ് ബാബുവിന്റെ അടുത്തവൃത്തങ്ങൾ കോടതിയേ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയതോടെ നാളെ നാട്ടിലെത്തിയേക്കുമെന്നാണ് സൂചനകൾ പ്രകാരം അറിയാൻ സാധിക്കുന്നത്.

പരാതിക്കാരിയായ നടിയുമായി സൗഹൃദത്തിലായിരുന്നു എന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് തെളിയിക്കുന്ന ചില വാട്സ്ആപ്പ് ചാറ്റുകൾ വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിരുന്നു. താൻ നിർമ്മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകുന്നുവെന്ന് മനസ്സിലായതോടെ ആണ് പരാതിക്കാരിയായ നടി തനിക്കെതിരെ തിരിഞ്ഞതും ആരോപണമുന്നയിച്ചത് എന്നുമാണ് വിജയ് ബാബുവിന്റെ ഹർജിയിൽ ആരോപിക്കുന്നത്. പോലീസിനെ ശക്തമായ ഭാഷയിൽ തന്നെ കോടതി വിമർശിക്കുകയായിരുന്നു ചെയ്തതെന്ന് തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

Most Popular

To Top