ഇത് നാട്ടുകാർ അറിയുകയാണെങ്കിൽ ഞാൻ തീർച്ചയായും മരിച്ചു കളയും. ഇരയെ കുറിച്ചുള്ള വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം പുറത്ത് .|Vijay Babu’s phone conversation is out|

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്ന വ്യക്തിയാണ് വിജയ് ബാബു. വിജയ് ബാബുവിന്റെ പേരിൽ അമ്മ സംഘടനയിൽ പോലും വലിയതോതിലുള്ള പ്രശ്നങ്ങളായിരുന്നു ഉരുത്തിരിഞ്ഞുവന്നത്. ഇപ്പോൾ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിച്ചിരിക്കുന്നത്. ജൂലൈ 3 വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യുവാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചത് കൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിനെ വിട്ടയക്കും.

നാളെ മുതൽ അടുത്ത മാസം 3 വരെ ആയിരിക്കും നടനെ ചോദ്യം ചെയ്യുക. രാവിലെ 9 മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് ചോദ്യംചെയ്യൽ. കഴിഞ്ഞ ദിവസമായിരുന്നു വിജയ് ബാബുവിനെ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ ആയിരുന്നു ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം, വിദേശത്തേക്ക് കടന്ന് ജാമ്യത്തിന് ശ്രമിച്ചു. അതിൽ തെറ്റില്ലന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിനെ കൈമാറുവാനും നിർദ്ദേശിച്ചിട്ടുണ്ട്. ശരീരിക ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നു എന്നാണ് വിജയ് ബാബു പറഞ്ഞത്. സ്ക്രീൻ ഷോട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആദ്യ ഘട്ടത്തിൽ പരിശോധിച്ചു. വിചാരണ സമയത്ത് പരിശോധിക്കേണ്ടതാണ് എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സംഘടനയിൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു വിജയ് ബാബുവിനെ പുറത്താകാതെ തുടർന്ന് നടന്നത്. വിജയ് ബാബു മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ പോലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഈ സംഭവത്തെ തുടർന്ന് ഹരീഷ് പേരടി അടക്കമുള്ള മറ്റു താരകൾ അമ്മയിൽനിന്ന് രാജിവയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്നാണ് കുര്യാക്കോസ് കൊച്ചി ഡിസിപി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഉഭയ സമ്മതപ്രകാരമാണ് വിജയ് ബാബുവും നടിയും തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്ന് പറഞ്ഞാലും കുറ്റം കുറ്റം തന്നെയാണ് എന്നാണ് ഇപ്പോൾ അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. തെളിവായി ചില സ്ക്രീൻ ഷോട്ടുകൾ ആയിരുന്നു വിജയ് ബാബു പങ്കുവച്ചത്.ഈ സ്ക്രീൻ ഷോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയ് ബാബുവിന് കോടതി മുൻകൂർ ജാമ്യം നൽകിയത്. പീ ഡ നം നടന്നുവെന്ന് പറയുന്ന ഫ്ലാറ്റിൽ കൊണ്ടുപോയി വിജയ് ബാബുവിനെ തെളിവെടുപ്പ് നടത്തും.
ഇപ്പോൾ വിജയ് ബാബു ഇരയെ സ്വാധീനിക്കുവാൻ ശ്രമിക്കുന്ന ഒരു ഫോൺ സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത് ഈ ഫോൺ സംഭാഷണത്തിൽ വിജയ്ബാബു പറയുന്നത് ഇങ്ങനെയാണ്. താൻ മരിച്ചു കളയും എന്നാണ്. മാപ്പ് പറയാൻ തയ്യാറാണ് എന്നും കാലുപിടിച്ച് വേണമെങ്കിൽ മാപ്പ് പറയാമെന്നും പറയുന്നുണ്ട്. തന്നെ അടിക്കുന്നെങ്കിൽ അടിച്ചോട്ടെ. ഇത് നാട്ടുകാർ അറിയുകയാണെങ്കിൽ താൻ തീർച്ചയായും മരിച്ചു കളയും. എന്നാണ് വിജയ് ബാബു സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഞാൻ ഇനി ജീവിച്ചിരിക്കില്ല, അച്ഛന് പോയിട്ട് കുറച്ചേ ആയിട്ടുള്ളു, എന്റെ അമ്മയ്ക്ക് തീരെ സുഖമില്ല. ഞാൻ ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളു.
Story Highlights: Vijay Babu’s phone conversation is out
