Entertainment

പ്രണയം നിറച്ച് ലൈഗറിലെ പുതിയ ഗാനം എത്തി. ഏറ്റെടുത്ത് പ്രേക്ഷകർ

പ്രമുഖ സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ലൈഗറിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ടയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗംഭീര റിലീസ് ആണ് അണിയറക്കാർ ചിത്രത്തിനു വേണ്ടി പ്ലാൻ ചെയ്യുന്നത്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നടി ചാർമി കൗറും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ് എന്നൊരു പ്രേത്യേകത ഈ ചിത്രത്തിന് ഉണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ‘ആഫത് ‘ എന്ന പുതിയ ഗാനം മനോഹരമായ റൊമാന്റിക് വേർഷൻ ആണ്. അനന്യ പാണ്ഡേയാണ് ചിത്രത്തിൽ വിജയുടെ നായികയാകുന്നത്. നേരത്തെ പുറത്ത് വന്ന ‘ അകടി പകടി ‘ എന്ന ഗാനം ഇതിനോടകം ട്രെൻഡിംഗിൽ ഇടം നേടിയിരുന്നു. ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയി ആണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഏഴു ഫൈറ്റ് രംഗങ്ങളും ആറു പാട്ടുകളുമുണ്ട്.

നടി രമ്യ കൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിഷ്ണു ശർമയാണ് ചായാഗ്രാഹകൻ, കീചയാണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. യു/ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന്റെ സാന്നിധ്യവും സിനിമയിൽ കാണാൻ സാധിക്കും. ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. പി ആർ ഒ വൈശാഖ്, സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ ആണ്.

Story Highlights: Vijay Devarakonda’s Ligar movie song is out and getting good response.

പ്രണയം നിറച്ച് ലൈഗറിലെ പുതിയ ഗാനം എത്തി. ഏറ്റെടുത്ത് പ്രേക്ഷകർ

Most Popular

To Top