വിജയുടെ അച്ഛൻ ചന്ദ്രശേഖർ ഫാൻസ് ക്ലബുകൾക്ക് മുൻതൂക്കം കൊടുത്ത് തമിഴിലെ വിലപ്പെടുപ്പുള്ള താരത്തെ വാർത്ത് എടുത്തു അതാണ് വിജയ് |Vijay’s father Chandrasekhar gave priority to fan clubs and took the name of the most expensive actor in Tamil that is Vijay.

വിജയുടെ അച്ഛൻ ചന്ദ്രശേഖർ ഫാൻസ് ക്ലബുകൾക്ക് മുൻതൂക്കം കൊടുത്ത് തമിഴിലെ വിലപ്പെടുപ്പുള്ള താരത്തെ വാർത്ത് എടുത്തു അതാണ് വിജയ് |Vijay’s father Chandrasekhar gave priority to fan clubs and took the name of the most expensive actor in Tamil that is Vijay.

ഒരുകാലത്ത് തമിഴ്നാട്ടിൽ ശക്തമായ സാന്നിധ്യത്തോടെ നിലനിന്നിരുന്ന രണ്ട് താരങ്ങളാണ് വിജയും അജിത്തും. അജിത്തിനെ കുറിച്ച് ഒരു സമയത്ത് വിജയ് തന്നെ പറഞ്ഞിരുന്നു. 90കളിൽ തനിക്കെതിരായി ഒരാൾ വന്നിരുന്നു എന്നും അവളുടെ വളർച്ചയെത്താൻ ഭയന്നിരുന്നു എന്നും ഒക്കെയാണ് വിജയ് പറഞ്ഞിരുന്നത്. ഇപ്പോൾ വിജയിയെക്കുറിച്ചും അജിത്തിനെ കുറിച്ചും സിനിമയിലുള്ള ഇവരുടെ സ്ഥാനത്തെക്കുറിച്ച് ഒക്കെ ഒരു സിനിമാ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഈ കുറിപ്പ് ഇങ്ങനെയാണ്..

തലയും ദളപതിയും
ഒരു കാലത്ത് തമിഴ് നാട്ടിൽ തല ഉണ്ടാക്കിയ ഓളം വിജയ് എന്ന താരത്തെ കുറച്ച് ഒന്നും അല്ല ഭയപ്പെടുത്തിയത്
തല ഒരു സാധാരണ കുടുംബത്തിൽ ജനിക്കുകയും മെക്കാനിക്ക് ആയി ജോലി ചെയ്തു കൊണ്ട് തന്നെ സിനിമ ലോകത്തിലേക്ക് വരുകയും ചെയ്തു.
വിജയ് തമിഴ് നാട്ടിലെ മുൻനിര സംവിധായകൻ്റെയും ഗായികയുടെയും മകനായി ജനിച്ച് തൻ്റെ ബാല്യത്തിൽ തന്നെ സിനിമയിലേക്ക് വരുകയും ചെയ്തു.. 2000 കാലഘട്ടത്തിൽ 3000 ത്തോളം ഫാൻസ് ക്ലബുകളെ പിരിച്ച് വിട്ട തല അജിത്തിന് ഇന്നും തമിഴ്നാട്ടിൽ പ്രേക്ഷകരുടെ ഇടയിൽ ഒന്നാം സ്ഥാനം തന്നെ ഉണ്ട്
ഈ കാലഘട്ടത്തിൽ വിജയുടെ അച്ഛൻ ചന്ദ്രശേഖർ ഫാൻസ് ക്ലബുകൾക്ക് മുൻതൂക്കം കൊടുത്ത് തമിഴിലെ വിലപ്പെടുപ്പുള്ള താരത്തെ വാർത്ത് എടുത്തു എന്ന് തന്നെ പറയാം

ഒരു പരസ്യത്തിലോ ഒരു പ്രമോഷൻ പരിപാടിയിലോ അജിത്തിനെ കണ്ടതായി ഓർക്കുന്നില്ല. വിജയ് പരസ്യത്തിലും പ്രമോഷൻ പരിപാടിയിലും പങ്കെടുക്കുന്നു
കേരളത്തിൽ വന്ന് മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും കടുത്ത ആരാധകൻ എന്ന് പറഞ്ഞ് അവരുടെ ആരാധകരെയും കൈയ്യിൽ എടുത്തു കൊണ്ട് മുന്നോട്ട് പോകുന്നു.. ഇന്ന് വിജയ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരങ്ങളിൽ ഒന്നാമനായി നിൽക്കുന്നു എന്ന് തന്നെ പറയാം… നടൻ എന്ന നിലയിലും അല്ലാതെയും എൻ്റെ ഇഷ്ട നടൻ എന്നും അജിത്ത് .. രണ്ട് സിനിമയും കാണും….. വിനീത് വിജയൻ എന്ന വ്യക്തിയാണ് ഈ പോസ്റ്റ്‌ പങ്കുവച്ചിരിക്കുന്നത്.
Story Highlights: Vijay’s father Chandrasekhar gave priority to fan clubs and took the name of the most expensive actor in Tamil that is Vijay.