Entertainment

താരസാന്നിധ്യത്തിൽ ലുലു പി വി ആറിൽ വിക്രാന്ത് റോണ ട്രൈലെർ ലോഞ്ച്!!|Vikrant Rona launches trailer on Lulu PVR with star presence !!|

താരസാന്നിധ്യത്തിൽ ലുലു പി വി ആറിൽ വിക്രാന്ത് റോണ ട്രൈലെർ ലോഞ്ച്!!|Vikrant Rona launches trailer on Lulu PVR with star presence !!|

കിച്ച സുദീപ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ വിക്രാന്ത് റോണയുടെ ട്രൈലെർ ലോഞ്ച് കഴിഞ്ഞ ദിവസം ലുലു പി വി ആറിൽ വച്ചു നടന്നു. നായകൻ കിച്ച സുദീപും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രേത്യേക മീറ്റ് ദി പ്രെസ്സ് സെഷനും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പൂർണമായും 3 ഡി രീതിയിലാണ് വിക്രാന്ത് റോണയുടെ ചിത്രീകരണം നടന്നത്. ജൂലൈ 28 നു ആണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തു എത്തുന്നുണ്ട്. ശാലിനി ആര്‍ട്‍സിന്‍റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്‍വെനിയോ ഫിലിംസിന്‍റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്.ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായികയായി എത്തുന്നത്.

നൂറു കോടിക്ക് അടുത്താണ് ചിത്രത്തിന്റ ബഡ്ജറ്റ് വരുന്നത്. ‘സിനിമകൾ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കണമെന്നും ഏറെ പ്രതിസന്ധികൾക്ക് ഒടുവിലാണ് വിക്രാന്ത് റോണ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നും കിച്ച സുദീപ് സമ്മേളനത്തിൽ പറയുകയുണ്ടായി. മലയാളം ഒഴികെ മറ്റു ഭാഷകളിലൊക്കെ തന്റെ ശബ്ദം തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സുദീപ് വ്യക്തമാക്കി. രംഗി തരംഗ എന്ന സിനിമ ഒരുക്കിയ അനൂപ് ഭണ്ടാരിയാണ് വിക്രാന്ത് റോണ സംവിധാനം ചെയുന്നത്. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട് ആണ്.
Story Highlights:Vikrant Rona launches trailer on Lulu PVR with star presence !!

Most Popular

To Top
$(".comment-click-13294").on("click", function(){ $(".com-click-id-13294").show(); $(".disqus-thread-13294").show(); $(".com-but-13294").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });