ആഘോഷങ്ങൾ അവസാനിക്കാത്ത വിവാഹവുമായി സതീഷേട്ടനും ജിസ്മയും |Vimal and Jisma wedding photoshoot

ആഘോഷങ്ങൾ അവസാനിക്കാത്ത വിവാഹവുമായി സതീഷേട്ടനും ജിസ്മയും |Vimal and Jisma wedding photoshoot

സോഷ്യൽ മീഡിയയിൽ ഇന്ന് വളരെയധികം സ്വീകാര്യതയുള്ള ഒന്നാണ് വെബ് സീരീസുകൾ എന്ന് പറയുന്നത്. അത്തരത്തിൽ ആദ്യം കല്യാണം പിന്നെ ജോലി എന്ന വെബ് സീരീസിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരങ്ങളാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമാണ് നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരവും ഇരുവരും വിവാഹിതരായി മാറിയിരുന്നു. രണ്ടുപേരും രണ്ടു മതത്തിൽ പെട്ടവർ ആയതുകൊണ്ട് തന്നെ രണ്ടുപേരുടെയും മതാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹം നടക്കുകയായിരുന്നു. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ചർച്ചയായി മാറിയിരിക്കുന്നത്.

ആഘോഷങ്ങൾ അവസാനിക്കുന്നില്ല എന്നാണ് പ്രേക്ഷകരിപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച രീതിയിലുള്ള ആഘോഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇവരുടെ വിവാഹസംബന്ധമായി പുറത്തു വന്ന ചിത്രങ്ങൾ ഒക്കെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ചെയ്യുന്നത്. പലചടങ്ങുകളുടെയും മറ്റും മനോഹരമായ ചിത്രങ്ങൾ ഇവർ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. വളരെയധികം കളർഫുൾ ലുക്കിൽ ആയിരുന്നു ഈ പരിപാടികളിൽ ഒക്കെ ഇവർ തിളങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ ഇത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ അതൊരു പുതിയ സീരിസ് ചിത്രീകരണ സംബന്ധമായ ചിത്രങ്ങൾ ആയിരിക്കുമെന്നാണ് പ്രേക്ഷകർ വിചാരിച്ചത്.

ആ സമയത് ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ചു പ്രണയത്തിലാണ് എന്നും വിവാഹിതരാവാൻ പോവുകയാണ് എന്നും ഒക്കെ അറിയിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് ആരാധകർക്ക് ആഘോഷം ഉണർത്തുന്ന നിമിഷങ്ങൾ തന്നെയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട സതീഷേട്ടനും കുട്ടിയും യഥാർത്ഥ ജീവിതത്തിലും ഒരുമിക്കുകയാണ് എന്നറിഞ്ഞ നിമിഷം അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് ഇവരുടെ ആരാധകർ തന്നെയായിരുന്നു എന്നതാണ് സത്യം. അത്രത്തോളം സ്വീകാര്യതയോടെയാണ് ഈ ഒരു സന്തോഷവാർത്തയെ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരുന്നത്.
Story Highlights: Vimal and Jisma wedding photoshoot