Entertainment

ബോഗ്‌ബോസ് വീട്ടിൽ പ്രണയം തുറന്നു പറഞ്ഞു വിനയ്. അത്ഭുതത്തോടെ ലക്ഷ്മി പ്രിയയും റിയാസും.

ബോഗ്‌ബോസ് വീട്ടിൽ പ്രണയം തുറന്നു പറഞ്ഞു വിനയ്. അത്ഭുതത്തോടെ ലക്ഷ്മി പ്രിയയും റിയാസും.

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറുവാൻ വളരെ പെട്ടെന്ന് സാധിച്ച ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. താര രാജാവ് മോഹൻലാൽ നയിക്കുന്ന ബിഗ് ബോസ് മലയാളം പരിപാടിക്ക് ആരാധകരെ പോലെ തന്നെ പലപ്പോഴും വിമർശകരും ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ബിഗ് ബോസ് വീട്ടിലെ ചില രസകരമായ നിമിഷങ്ങളാണ്. ബിഗ് ബോസ് വീടിനുള്ളിൽ വൈൽഡ് കാർഡിലൂടെ എത്തിയ വിനയ് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്.

തനിക്ക് ഉണ്ടായിട്ടുള്ള ഒരു പ്രണയത്തെ കുറിച്ചാണ് വിനയ് പറയുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരിപാടി ബിഗ് ബോസ് ഷോയിൽ ഇത് കാണാൻ സാധിക്കില്ല. ഹോട്ട്സ്റ്റാറിൽ കാണുന്ന ആളുകൾക്ക് മാത്രമാണ് ഈ ഒരു രംഗം കാണാൻ സാധിച്ചിരിക്കുന്നത്. ഇതിൽ പറയുന്നത് തനിക്കൊരു മറാട്ടി പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നുവെന്നാണ്. ഈ പ്രണയത്തെ കുറിച്ച് വിശദമായി തന്നെ വിനയ് പറയുന്നുണ്ട്. എട്ടു വർഷം നീണ്ടുനിന്ന ഒരു പ്രണയമായിരുന്നു. റിയാസിനോടും ലക്ഷ്മി പ്രിയയോടുമാണ് ഈ ഒരു കാര്യത്തെക്കുറിച്ച് വിനയ് പറയുന്നത്. തന്റെ വീട്ടിൽ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. ഇവിടെ താനിത് സുചിത്രയോടും പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് തന്നെ ഇവരത് എയർ ചെയ്തിട്ടുണ്ടാകും.

അതിനാൽ ഇനി ഇത് മറച്ചു വെച്ചിട്ട് കാര്യമില്ല എന്നും വിനയ് പറയുന്നുണ്ട്. എട്ടു വർഷം നീണ്ടു നിന്ന ആ പ്രണയത്തിനൊടുവിൽ താൻ വീട്ടിൽ സ്ട്രോങ്ങ് ആയി തന്നെ നിന്നിരുന്നു. അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞിരുന്നു. അതുപോലെ നല്ലൊരു പെൺകുട്ടിയെ ഇനി ഞാൻ എന്റെ ജീവിതത്തിൽ കാണില്ല. അത്രയ്ക്ക് നല്ല സ്വഭാവമായിരുന്നു അവളുടെ. ചില കാരണങ്ങൾ കൊണ്ടാണ് ആ ബന്ധം നടക്കാതെ പോയത്. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ അവൾ അന്യഭാഷകാരി ആണ് എന്നൊക്കെ ഉള്ള പ്രശ്നം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് എന്നെ വല്ലാതെ ഫോഴ്സ് ചെയ്തു. കുറെ കാലം ഒക്കെ ഞാൻ പിടിച്ചു നിന്നു. എന്നിട്ടും അമ്മയുടെ മനസ്സിന് മാറ്റം വരാതെ ആയപ്പോൾ ഞങ്ങൾ മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗിൽ വേർപിരിയുകയായിരുന്നു.

വളരെ ശ്രേദ്ധയോടെ ആണ് വിനയ് സംസാരിക്കുന്നത്. ആ വാക്കുകളിൽ നിന്ന് തന്നെ ആ പെൺകുട്ടിയോടുള്ള പ്രണയം എത്ര തീവ്രമായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ലക്ഷ്മിപ്രിയയും റിയാസും ഇത് കേട്ട് അത്ഭുതത്തോടെ നിൽക്കുന്നതും കാണാൻ സാധിക്കുന്നു.

Most Popular

To Top