
മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ ചിത്രം മാത്രം മതി വിനയ പ്രസാദ് എന്ന നടി ഓർമ്മിക്കുവാൻ. മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. ജഗദീഷ് അവതാരകനായി എത്തിയ പറയാം നേടാമെന്ന പരിപാടിയിലെത്തിയ സമയത്ത് തന്റെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് വിനയ പ്രസാദ്. പെരുന്തച്ചൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് എന്ന് ഓർമിക്കുന്നുണ്ട് താരം.

കന്നട സിനിമയിലൂടെയാണ് വിനയ പ്രസാദിന്റെ തുടക്കമെങ്കിലും താരത്തിന് കൂടുതൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ തന്നെ ആയിരുന്നു. പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിൽ നെടുമുടി വേണുവിന്റെ ഭാര്യയായ തമ്പുരാട്ടി വേഷമായിരുന്നു ലഭിച്ചത്. പിന്നീട് മണിച്ചിത്രത്താഴിൽ എത്തുന്നത്. അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് എന്നും വിനയപ്രസാദ് പറയുന്നുണ്ട്. മോഹൻലാലിനെ ആദ്യമായി കണ്ട ഒരു ഷോയിൽ വച്ചാണ്. അന്ന് സംസാരിച്ചപ്പോൾ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോന്ന് ചോദിച്ചു. തീർച്ചയായും ഉണ്ടെന്ന് താൻ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഫാസിൽ സാർ വിളിച്ച് പുതിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്താൽ നന്നായിരിക്കും എന്ന് മോഹൻലാൽ പറഞ്ഞു എന്ന് പറയുന്നത്.

എനിക്ക് തന്നെ വലിയ അംഗീകാരമായി തോന്നി. അപ്പോൾ തന്നെ റെഡി എന്ന് പറഞ്ഞു. നെടുമുടിയുടെ ഭാര്യയായി ആയിരുന്നു അരങ്ങേറ്റം എങ്കിലും പിന്നീട് മണിച്ചിത്രത്താഴിൽ നെടുമുടി വേണുവിന്റെ മകളായി അഭിനയിക്കേണ്ടി വന്നുവെന്നും വിനയ പ്രസാദ് പറയുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ആയപ്പോൾ എനിക്ക് മനസ്സിലായി അഭിനയിക്കേണ്ടിരുന്നില്ലന്ന്. കാരണം അവിടെയും ഇവിടെയും ഒക്കെ വന്നുപോകുന്ന ചെറിയൊരു വേഷമാണു എന്നത് വേദന തോന്നി. അന്ന് മുൻനിര നായിക വേഷങ്ങൾ മാത്രമാണ് ചെയ്തിരുന്നത്..

അന്ന് ശോഭന പോലും ഫാസിൽ സാറിനോട് ചോദിച്ചു തന്നെ പോലെ ഒരു വ്യക്തിക്ക് എന്തിനാണ് ഇങ്ങനെ ഒരു കഥാപാത്രം തന്നത് എന്ന. ക്ലൈമാക്സ് രംഗം എന്തിനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഓടിവന്ന് അവിടെ നിൽക്കണം എന്ന് പറഞ്ഞു. അതുപോലൊരു ചെയ്തു. ഒട്ടും വിശ്വാസമില്ലാത്ത ചെയ്ത രംഗം. എന്നാൽ പിന്നീടാണ് തനിക്ക് സിനിമയും സിനിമയുടെ കഥാപാത്രവും എത്ര പ്രാധാന്യമുള്ളതായിരുന്നു മനസ്സിലാകുന്നത്. ശ്രീദേവി ഉണ്ടാക്കി ഇമ്പാക്ട് ഇന്നും മാറിയിട്ടില്ല. അത്രത്തോളം സ്വീകാര്യതയുള്ള ഒരു കഥാപാത്രവും ഇന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഓർമിക്കുന്നുണ്ട് താരം.
Story Highlights :Vinaya Prasad talks about Nedumudi Venu