Entertainment

ഞാൻ ക്ഷമ ചോദിക്കുന്നു..! അവസാനം ക്ഷമ പറഞ്ഞു വിനായകൻ.

ഞാൻ ക്ഷമ ചോദിക്കുന്നു..! അവസാനം ക്ഷമ പറഞ്ഞു വിനായകൻ.

ഒരുത്തി എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി കഴിഞ്ഞ ദിവസം വിനായകൻ പറഞ്ഞ ഒരു പരാമർശം വലിയതോതിൽ ശ്രെദ്ധ നേടിയിരുന്നു. പലതരത്തിലുള്ള വിമർശനങ്ങളായിരുന്നു ഇതിന് വന്നിരുന്നത്. എന്താണ് മീറ്റു എന്ന് ചോദിച്ചപ്പോൾ എനിക്ക് മീറ്റു എന്താണെന്ന് അറിയില്ലെന്നും, ഞാൻ 10 സ്ത്രീകളുമായി സെക്സ് ചെയ്തിട്ടുണ്ടെന്നും ഇനിയും ഞാൻ ഒരു സ്ത്രീയോട് എനിക്ക് തോന്നിയാൽ അങ്ങനെ തോന്നുകയാണെങ്കിൽ സെക്സ് ചെയ്തോട്ടെ എന്ന് ചോദിക്കും എന്നുമായിരുന്നു ഒരു മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കൊണ്ട് വിനായകൻ പറഞ്ഞിരുന്നത് അവരെ ചൂണ്ടിക്കൊണ്ട് എനിക്ക് ഈ പെണ്ണിനോട് സെക്സ് ചെയ്യണം എന്ന് തോന്നിയാൽ ഞാൻ അവരോടു ചോദിക്കും അപ്പോൾ അവർക്ക് നോ എന്ന ഭാഷയിൽ വേണമെങ്കിൽ എന്നോട് മറുപടി പറയാമെന്നായിരുന്നു വിനായകൻ പറഞ്ഞത്.

നിങ്ങൾ ഈ പറയുന്നത് മീറ്റു ആണെങ്കിൽ ഞാൻ ഇനി മീറ്റു ചെയ്യും എന്ന് വിനായകൻ പറഞ്ഞു. പലരും ഇത് വിമർശനാത്മകമായ രീതിയിൽ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി എത്തുകയും ചെയ്തിരുന്നു. പലതരത്തിലുള്ള വിവാദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ വിനായകൻ തന്നെ ഇതിന് മാപ്പ് പറഞ്ഞിരിക്കുകയാണ്. വിനായകൻ ഫേസ്ബുക്കിലൂടെയാണ് ഇതിന് മാപ്പ് പറഞ്ഞിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്… നമസ്കാരം ഒരു സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിൽ ഇടയിൽ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ ഒരു സഹോദരിക്ക് എൻറെ ഭാഷാ പ്രയോഗത്തിൽ മേൽ (ഒട്ടും വ്യക്തിപരമായല്ല )എന്നില്ലാതെ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വിനായകൻ എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ കുറിപ്പിൽ താഴെ ഒട്ടും സഭ്യമല്ലാത്ത രീതിയിൽ ഉള്ള ചില കമൻറുകൾ കാണാൻ സാധിക്കുന്നുണ്ട്.

Most Popular

To Top