ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് എന്റെ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ചത് കുബുദ്ധി. രഞ്ജിത്തിന് എതിരെ വിനയൻ |Director Vinayan against Renjith

ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് എന്റെ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ചത് കുബുദ്ധി. രഞ്ജിത്തിന് എതിരെ വിനയൻ |Director Vinayan against Renjith

മലയാളത്തിൽ മികച്ച ചിത്രങ്ങൾ ചെയ്തിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് വിനയൻ. മലയാളി പ്രേക്ഷകർക്ക് എന്നും ഓർമ്മിക്കാൻ പാകത്തിനുള്ള മനോഹരമായ ചിത്രങ്ങൾ ആയിരുന്നു വിനയൻ സംവിധാനം ചെയ്തിരുന്നത്. ഒരുകാലത്ത് സിനിമ മേഖലയിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് വിനയൻ. എങ്കിലും അദ്ദേഹം തളർന്നില്ലന്ന് തന്നെ പറയണം. നിരവധി മികച്ച ചിത്രങ്ങളുമായി എപ്പോഴും മലയാള സിനിമയിൽ തന്നെ തുടരുന്നു. മലയാള സിനിമയിൽ വളരെയധികം വിലക്കുകൾ നേരിട്ട ഒരു കാലത്തും സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഏറ്റവും കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുള്ള ഒരു സംവിധായകൻ വിനയൻ തന്നെ ആയിരിക്കും എന്നതാണ് സത്യം. ഇപ്പോൾ ഇതാ വിനയന്റെ പുതിയ ചില പ്രസ്താവനകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ 19-ആം നൂറ്റാണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വിനയൻ പങ്കുവെച്ചിരിക്കുന്നത്. തന്റെ സിനിമയെക്കുറിച്ച് വ്യക്തമായി അദ്ദേഹം പറയുന്നുണ്ട്. അതോടൊപ്പം തന്നെ വിനയൻ കുറിച്ചിരിക്കുന്നത് രഞ്ജിത്തിനെതിരെയുള്ള രൂക്ഷമായ ചില കണ്ടെത്തലുകൾ കൂടിയാണ്. ഇവയെല്ലാം തന്നെ ശ്രദ്ധ നേടുന്നുണ്ട്. കുറിപ്പ് ഇങ്ങനെ..

സംവിധായകനും AIYF ൻെറ സംസ്ഥാന പ്രസിഡൻറും ആയ ശ്രീ എൻ.അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.എൻെറ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രന്ജിത്തിനെ വ്യക്തി പരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്..അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും “പത്തൊൻപതാം നൂറ്റാണ്ട്” എന്നസിനിമ IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാൻെറ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്..ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്,,

ഔദ്യോഗിക വിഭാഗത്തിൽ ഇല്ലങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്ത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു..പക്ഷേ അക്കാദമിയുടെ ബയലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാൻ പറഞ്ഞത്.. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു എന്നാണ് എൻെറ അറിവ്.. ശ്രീ രൻജിത്തിൻെറ “പലേരിമാണിക്യം” അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരൻെറ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ.. അതു പോലെ തന്നെ ചരിത്രത്തിൻെറ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപേോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു., പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപുകഴ്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്.. വിനയനെ തമസ്കരിക്കാനും, സിനിമചെയ്യിക്കാതിരിക്കാനുംഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എൻെറ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു..
Story Highlights: Director Vinayan against Renjith