വിനയനോട് ഉള്ള പക എന്തിനു മണിയോടെ തീർത്തു..? തുറന്നു പറഞ്ഞു വിനയൻ.

മലയാളികളുടെ മണികിലുക്കം ആയിരുന്നു കലാഭവൻ മണി. ഓർമ്മയിലേക്ക് മറഞ്ഞിട്ട് ആറുവർഷം തികഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.

നിരവധി ആളുകൾ ആയിരുന്നു മണിക്ക് ആദരം അർപ്പിച്ചു കൊണ്ട് ഇപ്പോൾ സംവിധായകൻ വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ആയിരുന്നു ശ്രദ്ധനേടുന്നത്. മരണശേഷവും മണിയെ സർക്കാരും സംഘടനകളും ആദരിക്കുന്നില്ല മണിക്ക് വേണ്ടി സ്മാരകം തീർക്കും എന്ന് സർക്കാർ പറഞ്ഞിട്ട് ആറുവർഷം ആയതും, അതിനായി ബജറ്റിൽ മൂന്നു കോടി വകയിരുത്തി എന്നിട്ട് നടന്നില്ല. ഇതൊക്കെയാണ് വിനയൻ തുറന്നു പറയുന്നത്. മണി വിടപറഞ്ഞിട്ട് ആറ് വർഷമായിട്ടും സ്മരണാഞ്ജലികൾ.

അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്നതാണ് മണിയുടെ പാട്ടിൻറെ ഈണങ്ങൾ കൊണ്ടു മലയാളിയുടെ മനസ്സിൽ ഇടം നേടിയ നടൻ ആണ് കലാഭവൻ മണി. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്റെ 12 ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ രാക്ഷസ രാജാവിനെ മന്ത്രി ഗുണശേഖരൻ ഏറെ ചർച്ചയാവുകയാണ് നിരവധി പുരസ്കാരങ്ങൾ മണിയെ തേടി എത്തുകയും ചെയ്തു. സിനിമ ജീവിതത്തിൻറെ വർഷങ്ങൾ നീണ്ട യാത്രയിൽ മണിയുടെ മരണം എന്റെ വ്യക്തിജീവിതത്തെ പോലും ഒരുപാട് തൊട്ടിരുന്നു.

മണിക്ക് നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമയ്ക്ക് ഉള്ളിൽ തന്നെ പലപ്പോഴും എനിക്ക് പോരാടേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നുണ്ടായ ഒരു പ്രചോദനം തന്നെയായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ എടുക്കാൻ പോലും എന്നെ പ്രേരിപ്പിച്ചത്. മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത സ്മരണാഞ്ജലി അങ്ങനെയൊരു ചിത്രം ചരിത്രത്തിലെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ കൃതാർത്ഥനാണ് ഞാൻ. മണി മരിച്ച വർഷം 2016 ഫിലിം ഫെസ്റ്റിവൽ റിട്രോസ്പെക്ടീവ് കലാഭവൻ മണിയുടെ തിരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന ഒരു ആലോചന വന്നതായി ഞാൻ കേട്ടു.

ഒരു കമ്മ്യൂണിസ്റ്റ് ആണ് എന്ന് തുറന്നു പറയാൻ മണി കാണിച്ച ധൈര്യം വലുത് ആയിരുന്നു. നല്ല മനുഷ്യൻ കൂടിയായിരുന്നു. മാത്രമല്ല ദളിത് സമൂഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നുവന്ന കലാകാരനെ ആ ഫെസ്റ്റിവലിൽ ആദരിച്ചിരുന്നുങ്കിൽ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് തന്നെ ഒരു ക്രെഡിറ്റ് ആയേനെ. പക്ഷേ ചിലരുടെ ആഗ്രഹപ്രകാരം അത് നടന്നില്ല. അതിൽ കാരണമെന്താണെന്ന് ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിരുന്നു മണിയെപ്പറ്റി അങ്ങനെയൊരു ചിത്രപ്രദർശനം നടത്തുന്നുവെങ്കിൽ, വാസന്തിയും ലക്ഷ്മിയും കരുമാടി കുട്ടനും ആദ്യംതന്നെ ഉൾപ്പെടുത്തേണ്ടി വരും.

വിനയനോട് അടങ്ങാത്ത പകയും ആയി നടക്കുന്ന ചെയർമാനും എക്സിക്യൂട്ടീവിനും അത്‌ സഹിക്കാൻ കഴിഞ്ഞില്ല എന്ന്. കുശുമ്പും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്കാരിക പ്രവർത്തകരുടെ മനസ്സിനെ പറ്റി അറിഞ്ഞപ്പോൾ എനിക്ക് അവരോട് സഹതാപമാണ് തോന്നിയത്. വിനയനോട് ഉള്ള പക എന്തിനു മണിയോടെ തീർത്തു. സമൂഹത്തിൻറെ അടുത്തട്ടിൽ നിന്ന് ദാരിദ്ര്യത്തിന്റെയും വേദനയുടെയും ഉപ്പ് ധാരാളം കുടിച്ചു വളരുന്ന കേരളത്തിൽ അഭിമാനമായ അതുല്യ കലാകാരന് സ്മാരകം തീർക്കും എന്ന് സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ ആറു വർഷം കഴിയുന്നു. ബജറ്റിൽ മൂന്നുകോടി രൂപ വാങ്ങിയിട്ട് പോലും നടന്നില്ല എന്നത് എന്നെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേരളജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെ പോലെ വേറെ ആരും ഉണ്ടാവില്ല. അതിലും വലിയൊരു ആദരവ് അയാൾക്ക് കിട്ടാനില്ല.

Leave a Comment

Your email address will not be published.

Scroll to Top