മുൻനിര നായികമാർക്ക് പോലും ലഭിക്കാത്ത ഭാഗ്യം വിൻസി അലോഷ്യസിനെ തേടിയെത്തി.

മുൻനിര നായികമാർക്ക് പോലും ലഭിക്കാത്ത ഭാഗ്യം വിൻസി അലോഷ്യസിനെ തേടിയെത്തി.

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താരമായിരുന്നു വിൻസി എന്ന നടി. കുഞ്ചാക്കോ ബോബൻ നായകൻ ആയ ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് താരം അവസാനം എത്തിയിരുന്നത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടെങ്കിലും നിരവധി ആരാധകരാണ് വിൻസി അലോഷ്യസ് എന്ന തരത്തിനുള്ളത്. മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ കരിയറിന് തുടക്കം ആരംഭിക്കുന്നത്.

റിയാലിറ്റി ഷോയിലെ പ്രകടനം താരത്തിന് വലിയൊരു ആരാധകവൃന്ദത്തെ തന്നെയായിരുന്നു നൽകിയത്. പിന്നീട് വികൃതി, കനകം കാമുകി കലഹം, എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു, വലിയൊരു കഥാപാത്രം അല്ലാതെ ഇരുന്നിട്ടും ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കുവാൻ താരത്തിന് സാധിച്ചിരുന്നു. താരത്തിന്റെ ഒരു മുഴുനീള കഥാപാത്രത്തിനുവേണ്ടി ഇപ്പോഴും ആരാധകർ കാത്തിരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താൻ കാത്തിരിക്കുകയാണ്. ഷെയ്‌സ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറാൻ തുടങ്ങുന്നത്. താരം ഹിന്ദിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

ഹിന്ദി സിനിമയിൽ താരത്തിന് പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒരു മലയാളിയായ കഥാപാത്രത്തെയാണ് താരം സിനിമയിൽ അഭിനയിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ആദിവാസികളുടെ പ്രശ്നങ്ങൾക്ക് ചർച്ചയാകുന്ന സിനിമയാണിത്. ഒരു ജീവചരിത്ര സംബന്ധമായ സിനിമയാണ്. എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളെല്ലാം തന്നെ ചിത്രത്തിലുണ്ട്. മുംബൈ പൂനൈ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. മലയാളിതാരം വിൻസി ചിത്രത്തിലുള്ളത് മലയാളികൾക്ക് അഭിമാനിക്കാൻ ഉള്ള കാര്യം തന്നെയാണ്

Leave a Comment

Your email address will not be published.

Scroll to Top