സ്ത്രീ ശാസ്തീകരണം അതിൻറെ മുന്നേറ്റത്തിന്റെയും ഒരു ഏട് ഹൃദയത്തിൽ ഉൾപെടുത്തിയ വിനീത് ബ്രില്ല്യൻസ്.

ഹൃദയം കീഴടക്കി തന്നെയാണ് ഹൃദയം എന്ന ചിത്രം മുന്നോട്ടു കുതിക്കുന്നത്. വിനീത് ശ്രീനിവാസൻ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്ന് തന്നെയാണ് ഹൃദയം എന്നാണ് ആളുകൾ പറയുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ വിനീത് തന്റെ കഴിവ് തെളിയിച്ചു എന്നും ആളുകൾ പറയുന്നുണ്ട് . അതോടൊപ്പം പ്രണവ് മോഹൻലാലിനെ ഇതുവരെ ആരും കാണാത്ത രീതിയിൽ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ നായികമാരായി എത്തിയ ചിത്രം വലിയ സ്വീകാര്യതയോടെ ജൈത്രയാത്ര തുടരുന്നത്.

വിനീതിനെ ഭാര്യ ദിവ്യയും ചിത്രത്തിലെ ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു രംഗത്തെ പറ്റിയാണ് ശ്രദ്ധനേടുന്നത്. ഹൃദയം സിനിമയിൽ കല്യാണി അച്ഛനായ ജോണി ആൻറണിയുടെ പറയുന്ന ഒരു രംഗമുണ്ട്. അവൻ എന്തിനാ എന്നെ നോക്കുന്നത്. എന്നെ നോക്കാൻ എനിക്കറിയാം, അവനെ ജോലിയില്ലങ്കിൽ അവനെയും ഞാൻ നോക്കാം. ഒരർത്ഥത്തിൽ മാറുന്ന സമൂഹത്തിൻറെ ഉദാഹരണങ്ങളാണ് ഈ ചിത്രം ചൂണ്ടികാണിക്കുന്നത്. പലപ്പോഴും വിവാഹം ആലോചിക്കുമ്പോൾ പയ്യന്റെ സ്വഭാവവും കുടുംബവും ഒന്നുമല്ല നോക്കുന്നത്. അവൻറെ ജോലിയാണ്. അതിനെപ്പറ്റി ഒരു പൊളിച്ചെഴുത്ത് തന്നെയാണ് നടത്തിയിരിക്കുന്നത് .

കുടുംബത്തിൻറെ മണ്ണിനേയും സ്ത്രീ ശാക്തീകരണത്തിനും ഒക്കെയാണ് ഈ എഴുത്ത് കാണിക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. മുൻകാലങ്ങളിൽ നമ്മുടെ നാടുകളിൽ പതിവായിരുന്നു കല്യാണ രീതികളിൽ നിന്നും സ്ത്രീകളുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും വന്ന മാറ്റങ്ങളെയാണ് വിനീത് എടുത്തു കാണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് നമ്മുടെ നാട് മാറിയ വളർച്ചയും സ്ത്രീ ശാസ്തീകരണം അതിൻറെ മുന്നേറ്റത്തിനും ഒക്കെ ഒരു ചെറിയ റഫറൻസ് ആണ് വിനീത് ശ്രീനിവാസൻ ഇതിൽ കാണിച്ചിരിക്കുന്നത്. വിനീത് ഒരു സല്യൂട്ട് നൽകുന്നുണ്ട് ആളുകൾ. വളരെയധികം അർപ്പണബോധത്തോടെ ആണ് വിനീത് ആ പടം ചെയ്തിരിക്കുന്നതെന്നും ആളുകൾ പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top