Entertainment

മാർച്ച്‌ 31 വിനീത് ശ്രീനിവാസന് സ്പെഷ്യൽ ആണ്. കാരണം ഇതാണ്.

മാർച്ച്‌ 31 വിനീത് ശ്രീനിവാസന് സ്പെഷ്യൽ ആണ്. കാരണം ഇതാണ്.

നടൻ ഗായകൻ സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ താരമാണ് വിനീത് ശ്രീനിവാസൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരം സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം അടുത്ത കാലത്തായിരുന്നു റിലീസിന് എത്തിയത്. മികച്ച സ്വീകാര്യത ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.. ഇപ്പോൾ ഭാര്യ ദിവ്യയ്ക്ക് ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിക്കുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്.

പതിനെട്ട് വർഷങ്ങളായി ദിവ്യയ്ക്കൊപ്പം എന്നുപറഞ്ഞുകൊണ്ട് മാർച്ച് 31ന് ദിവസത്തിൻറെ പ്രത്യേകത പറയുകയാണ് വിനീത് ശ്രീനിവാസൻ. ഭാര്യയുടെ ഒപ്പം നിൽക്കുന്ന ഒരു പഴയ ചിത്രം പങ്കു വച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്..ലളിതമായ ഒരു ജീവിതത്തിൻറെ നേർ ചിത്രം ആണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെ ഒരു ചിത്രം ഇറങ്ങുമ്പോൾ ആരാധകർക്ക് അത് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. ഹൃദയം എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു ഓരോരുത്തരും കാഴ്ച വച്ചിരുന്നത്.

അതിനുപിന്നിൽ സംവിധായകന്റെ ഒരു പ്രത്യേക കഴിവുണ്ടെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. താൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ എത്തണമെന്ന് എന്ന് വിശ്വസിക്കുന്ന അതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് വിനീത്. അത്‌ അഭിനയിച്ചിട്ടുള്ളവരെല്ലാം തുറന്നു പറയുകയും ചെയ്തിരുന്നു. തന്റെ സംവിധാന മികവ് വീണ്ടും വീണ്ടും തെളിയിച്ചു തരികയാണ് താരം. പ്രണയ ചിത്രങ്ങളും കുടുംബ ചിത്രങ്ങളുമെല്ലാം വളരെ മികവോടെ ചെയ്യുന്ന ആളാണ് താരം. നമ്മൾ കേട്ടുമറന്ന അല്ലെങ്കിൽ കണ്ടുമറന്ന തീം ആണെങ്കിലും അത് വിനീത് ചെയ്യുമ്പോൾ അതിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്

Most Popular

To Top