Entertainment

സിനിമയിലേക്ക് എന്നെ സ്വാധീനിച്ചത് അച്ഛന്റെ ആ ശേഖരങ്ങൾ, തേന്മാവിൻ കൊമ്പത്താണ് ഇഷ്ടപ്പെട്ട സിനിമ- മനസ്സ് തുറന്നു വിനീത് |Vineeth Sreenivasan talkes about his father Sreenivasan

സിനിമയിലേക്ക് എന്നെ സ്വാധീനിച്ചത് അച്ഛന്റെ ആ ശേഖരങ്ങൾ, തേന്മാവിൻ കൊമ്പത്താണ് ഇഷ്ടപ്പെട്ട സിനിമ- മനസ്സ് തുറന്നു വിനീത് |Vineeth Sreenivasan talkes about his father Sreenivasan

വിനീത് ശ്രീനിവാസൻ എന്നുപറഞ്ഞാൽ അത് പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഒരു ബ്രാൻഡ് ആണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നടനായും സംവിധായകനായും ഒക്കെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുകയായിരുന്നുവിനീത് ചെയ്തിട്ടുള്ളത് എന്നതാണ് സത്യം. അച്ഛൻ ശ്രീനിവാസനോടുള്ള ഇഷ്ടം അതേപോലെതന്നെ പ്രേക്ഷകർക്ക് വിനീത് ശ്രീനിവാസനോടുമുണ്ട്. ഇപ്പോൾ അച്ഛനെ കുറിച്ചുള്ള ചില സിനിമ ഓർമ്മകൾ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. അച്ഛനേ പലപ്പോഴും തങ്ങൾക്ക് വീട്ടിൽ ലഭിക്കാറില്ലായിരുന്നു എന്നാണ് വിനീത് പറയുന്നത്. അച്ഛൻ എപ്പോഴും തിരക്കിലായിരിക്കും. ഷൂട്ടിംഗ് കഴിഞ്ഞാൽ അച്ഛൻ വീട്ടിൽ വരുന്ന ദിവസം എന്നത് തങ്ങൾക്ക് വളരെയധികം സന്തോഷം നിറക്കുന്ന ഒരു കാര്യം കൂടിയാണ്.

ആ സമയത്ത് അച്ഛന്റെ സുഹൃത്തുക്കൾ ഒക്കെ വീട്ടിൽ വരാറുണ്ട്. അവർ സിനിമയെ കുറിച്ച് ഒക്കെ തന്നെ വീട്ടിൽ ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട് എന്നാണ് താരം പറയുന്നത്. അച്ഛന്റെ കയ്യിൽ വിദേശ സിനിമകളുടെ ഒരു വലിയ കളക്ഷൻ തന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം. അതൊക്കെ തന്നെ തന്റെ സിനിമ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നും വിനീത് പറയുന്നുണ്ട്. അച്ഛന്റെ സിനിമകൾ നോക്കുകയാണെങ്കിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറയാവുന്നത് തേന്മാവിൻ കൊമ്പത്താണ്. ഓരോ വട്ടം കാണുമ്പോഴും തനിക്ക് ഇഷ്ടം തോന്നുന്ന ചിത്രം സന്ദേശമാണ് എന്നും പറയുന്നു. ഒരു പിന്നണി ഗായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് മലയാള സിനിമയിൽ നടൻ സംവിധായകൻ നായകൻ എന്നീ നിലകളിലെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരം കൂടിയാണ് വിനീത് ശ്രീനിവാസൻ.

സൈക്കിൾ എന്ന ചിത്രം മുതലാണ് നായകനായി വിനീത് അരങ്ങേറ്റം നടത്തിയിരുന്നത്. അതിനു മുൻപ് വരെ വിനീതനെ ഗായകനയായിരുന്നു പ്രേക്ഷകര് ഇഷ്ടപ്പെട്ടത്. എന്നാൽ സൈക്കിളിന് ശേഷം ഒരു നടൻ കൂടി തന്നിൽ ഉണ്ടായിരുന്ന വിനീത് മനസ്സിലാക്കിത്തന്നു. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ തന്നിൽ ഉറങ്ങിക്കിടന്ന സംവിധായകനെയും വിനീത് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തത്.
Story Highlights: Vineeth Sreenivasan talkes about his father Sreenivasan

സിനിമയിലേക്ക് എന്നെ സ്വാധീനിച്ചത് അച്ഛന്റെ ആ ശേഖരങ്ങൾ, തേന്മാവിൻ കൊമ്പത്താണ് ഇഷ്ടപ്പെട്ട സിനിമ- മനസ്സ് തുറന്നു വിനീത് |Vineeth Sreenivasan talkes about his father Sreenivasan
To Top