Entertainment

“അവൻ തിരിച്ചു വരും കാരണം അവൻ നിവിൻ ആണ്” – നിവിൻ പോളി സിനിമയിലേക്ക് ശക്തമായി തിരിച്ചു വരവ് നടത്തുമെന്ന് വിനീത് ശ്രീനിവാസൻ |Vineeth Sreenivasan talkes about Nivin poly cinema re-entry

“അവൻ തിരിച്ചു വരും കാരണം അവൻ നിവിൻ ആണ്” – നിവിൻ പോളി സിനിമയിലേക്ക് ശക്തമായി തിരിച്ചു വരവ് നടത്തുമെന്ന് വിനീത് ശ്രീനിവാസൻ |Vineeth Sreenivasan talkes about Nivin poly cinema re-entry

നിവിൻ പോളി എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നിവിൻ പോളി അഭിനയത്തിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ വലിയൊരു സ്വീകാര്യത നേടുവാൻ സാധിക്കുകയും ചെയ്തിരുന്നു നിവിൻ പോളിക്ക്. ഇപ്പോൾ നിവിൻ പോളിയെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് വിനീത് ശ്രീനിവാസൻ. നിവിൻ പോളി സിനിമയിലേക്ക് ശക്തമായി തിരിച്ചു വരവ് നടത്തും എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. പുതിയ പടമായ മുകനുണ്ണി അസോസിയേഷന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നത്.

നിവിനെ കാണാനില്ലെന്ന് പ്രേക്ഷകർ പറയുന്നത്. തട്ടത്തിൻ മറയത്ത് വടക്കൻ സെൽഫിലുള്ള സിനിമകളുമായി നിവിൻ പോളിക്കൊപ്പം ഇനിയൊരു സിനിമ ഉണ്ടാകുമോന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി വിനീത് ശ്രീനിവാസൻ സംസാരിച്ചത്. ഞങ്ങൾ അങ്ങനെ ഒരു പ്രോജക്ട് ഒന്നും ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഞങ്ങൾ രണ്ടുപേർക്കും ആഗ്രഹമുണ്ട്. അടുത്ത സിനിമയാണോ എന്ന് അറിയില്ല. ഭാവിയിൽ തീർച്ചയായും ഒരു ചിത്രം ഉണ്ടാകുമെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ഒരുമിച്ച് ഒരു സിനിമ ഇനിയും ചെയ്യണമെന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും ആഗ്രഹമുള്ള കാര്യം തന്നെയാണ്. സിനിമ എന്തായാലും അത്തരം ഒരു സിനിമയായിരിക്കും. ആ സിനിമ എന്താണെങ്കിലും ഒരു ഹ്യൂമർ പശ്ചാത്തലത്തിൽ ഉള്ളതായിരിക്കും എന്നും നിവിന്റെ കൂടെ ഒരു സീരിയസ് ചിത്രം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ എന്നുമായിരുന്നു വിനീത് പറഞ്ഞത്.

നല്ല തമാശയുള്ള ആളുകൾക്ക് ചിരിച്ചു മറിയാൻ പറ്റുന്ന ഒരു ചിത്രമായിരിക്കണം എന്നാണ് ആഗ്രഹം. ശക്തമായി ഒരു തിരിച്ചുവരവ് ഉണ്ടാകും. അവൻ തിരിച്ചു വരും കാരണം അവൻ നിവിൻ ആണ് ഇങ്ങനെയായിരുന്നു നിവിൻ പോളിയുടെ തിരിച്ചുവരവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്നത്. നിവിൻ പോളി എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ സംവിധായകൻ വിനീത് ശ്രീനിവാസനായിരുന്നു എന്ന് പറയണം. മലർവാടി എന്ന ചിത്രത്തിനു ശേഷമാണ് തട്ടത്തിൻ മറയത്തിലെ മടിയനായ വിനോദ് എന്ന കാമുകനെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം പരിചയപ്പെടുത്തുന്നത്.
Story Highlights: Vineeth Sreenivasan talkes about Nivin poly cinema re-entry

“അവൻ തിരിച്ചു വരും കാരണം അവൻ നിവിൻ ആണ്” – നിവിൻ പോളി സിനിമയിലേക്ക് ശക്തമായി തിരിച്ചു വരവ് നടത്തുമെന്ന് വിനീത് ശ്രീനിവാസൻ |Vineeth Sreenivasan talkes about Nivin poly cinema re-entry

Most Popular

To Top