ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ താല്പര്യം ഇല്ല, അതുപോലെ താല്പര്യം ഇല്ലാത്ത മറ്റുചില കാര്യങ്ങൾ ഇതാണ് |Vineeth Sreenivasan talkes about not interest intimate scenes

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ താല്പര്യം ഇല്ല, അതുപോലെ താല്പര്യം ഇല്ലാത്ത മറ്റുചില കാര്യങ്ങൾ ഇതാണ് |Vineeth Sreenivasan talkes about not interest intimate scenes

ഒരു നടനും സംവിധായകനും ഒക്കെയാണ് വിനീത് ശ്രീനിവാസൻ. നിരവധി ആരാധകരെയും വിനീത് സ്വന്തമാക്കിയിരുന്നു. ഏറ്റവും അടുത്ത പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ് താരത്തിന്റെ പുതിയ ചിത്രം. ഒരു വക്കീൽ വേഷത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ നിറഞ്ഞ ചിരിയോടെ പ്രേക്ഷകരീ ചിത്രത്തിന്റെ വിജയം ഏറ്റെടുത്തിരിക്കുകയാണ്. പൊതുവേ വിനീത് ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം നന്മ നിറഞ്ഞ കഥാപാത്രങ്ങളാണ്. എന്നാൽ ഇതിൽ നിന്നുമൊക്കെ ഒരു വ്യത്യസ്തമായ കഥാപാത്രമാണ് മുകുന്ദൻ ഉണ്ണിയിൽ. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങളെക്കുറിച്ച് ശ്രീനിവാസൻ വ്യക്തമാക്കുകയാണ്. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ താല്പര്യമില്ലെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

ഡാർക്ക് മോഡിലുള്ള ഒരു സിനിമയായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ്. സിനിമയുടെ പ്രമോഷൻ പോലും ആരാധകരെ പിടിച്ചിരുത്താൻ ശ്രദ്ധിച്ചിരുന്നു. മലർവാടി ആർട്സ് ക്ലബ് ചെയ്യുന്ന സമയത്ത് നിവിൻ പോളി അടക്കമുള്ള 5 യുവതാരങ്ങൾക്കും നെടുമുടി വേണു അങ്കിൾ ഗൈഡൻസ് ഒക്കെ നൽകിയിരുന്നു. എന്തൊക്കെ പുതുമയോട് ചെയ്യാമെന്ന് എല്ലാം വേണു അങ്കിൾ അവർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. അത് അവർക്കും ആ സിനിമയിൽ ഒരുപാട് സഹായമായെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു വിജയരാഘവൻ അങ്കിൾ അപ്പുവിന്. അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയ്തിട്ടുള്ള ചെറിയ കാര്യങ്ങളെ കുറിച്ചൊക്കെ സെറ്റിൽവെച്ച് ഞങ്ങളോട് പങ്കുവയ്ക്കുമായിരുന്നു. അത് മനസിലാക്കിയിട്ട് പ്രണവ് ആക്റ്റിങ്ങൽ ഇമ്പ്രവൈസേഷൻ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള മൂന്നാല് കാര്യങ്ങൾ ഉണ്ട് അത് ഒന്ന് ഞാൻ ഇതുവരെ സിഗരറ്റും വലിച്ചിട്ടില്ല.

അതുകൊണ്ട് ഓൺ സ്ക്രീനിൽ സിഗരറ്റ് വലി എനിക്ക് ബുദ്ധിമുട്ടാണ്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിൽ ആ സീൻ സംവിധായകരോട് പറഞ്ഞ മാറ്റിയിട്ടുണ്ട്. അതുപോലെ ഡാൻസും ഫൈറ്റും ഇന്റിമേറ്റ് സീനും ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. റോഷാക്കെന്ന ചിത്രം തീയേറ്ററിൽ ആളുകൾ അംഗീകരിക്കുന്നത് കണ്ടപ്പോൾ തന്നെ മുകുന്ദനുണ്ണി ഹിറ്റ് ആകുമെന്ന് താൻ സംവിധായകനോട് പറഞ്ഞിരുന്നു. അതായിരുന്നു കോൺഫിഡൻസ് കൂട്ടിയത്.Story Highlights: Vineeth Sreenivasan talkes about not interest intimate scenes