Entertainment

തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും പ്രണവ് അത് വേണ്ടന്ന് വച്ചു അതിന്റെ കാരണം തുറന്നു പറഞ്ഞു വിനീത് ശ്രീനിവാസൻ |Vineeth Srinivasan reveals why Pranav turned down an offer to act in a Tamil film

തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും പ്രണവ് അത് വേണ്ടന്ന് വച്ചു അതിന്റെ കാരണം തുറന്നു പറഞ്ഞു വിനീത് ശ്രീനിവാസൻ |Vineeth Srinivasan reveals why Pranav turned down an offer to act in a Tamil film

പ്രണവ് മോഹൻലാൽ എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച സംവിധായകൻ വിനീത് ശ്രീനിവാസനാണെന്ന് പറയേണ്ടിയിരിക്കുന്നു. പ്രണവിനെ പോലെ അന്തർമുഖനായ ഒരാളെ കൊണ്ട് ഒരു ചിത്രം ചെയ്തു വിജയിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. അതിൽ ഒരു സംവിധായകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും വളരെയധികം വിനീത് വിജയിച്ചിട്ടുണ്ട് എന്നതാണ് സത്യം. പ്രണവെന്നും അഭിനയത്തേക്കാൾ ഒരു പടി കൂടുതൽ പ്രാധാന്യം നൽകുന്നത് യാത്രകൾക്കാണ് എന്ന പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴും അദ്ദേഹം ഒരു യാത്രയിലാണ്. സൂപ്പർ താരമായ മോഹൻലാലിന്റെ മകനാണെങ്കിൽ പോലും അതിന്റെ യാതൊരു താരജാഡകളും കാണിക്കാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ.

ഈ വർഷം മുഴുവനും യാത്രകൾ നടത്തി അടുത്തവർഷം സിനിമകൾ ചെയ്യുവാനാണ് പ്രണവ് തീരുമാനിച്ചിരിക്കുന്നത് എന്ന് തുറന്നു പറയുകയാണ്. പ്രണവിന്റെ സുഹൃത്തും ഹൃദയം സിനിമയുടെ നിർമ്മാതാവും ഒക്കെയായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്. അതോടൊപ്പം വിനീത് ശ്രീനിവാസനും പ്രണവിനെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. തന്റെ ചെന്നൈയിലെ താമസത്തെക്കുറിച്ചും തമിഴിൽ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ ആയിരുന്നു പ്രണവിന് അവസരങ്ങൾ ലഭിച്ചിട്ട് ചെയ്യാതിരിക്കുന്നത് എന്താണെന്ന് വിനീത് പറഞ്ഞത്. സിനിമയിൽ താമസിക്കുന്ന വിനീത് നാടിനെയും നാട്ടിലെ അനുഭവങ്ങളെയും ഒക്കെ അറിയുന്നത് എങ്ങനെയാണ് എന്ന് ചോദ്യത്തിന് ആയിരുന്നു വിനീത് മറുപടി പറഞ്ഞിരുന്നത്.

ചെന്നൈയിൽ ആണ് താമസമെങ്കിലും ഞാൻ മാസത്തിൽ അഞ്ചാറു ദിവസം കേരളത്തിൽ വരാറുണ്ട്. പൂർണമായും നാട്ടിൽ നിന്ന് ഞാൻ മാറി നിൽക്കുന്നില്ല. കേരളത്തിന്റെ പുറത്ത് താമസിക്കുന്ന ഒരു മലയാളിക്ക് നാടിനോട് വേറൊരു രീതിയിലുള്ള അടുപ്പമാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ചെന്നൈയിൽ ജീവിക്കുമ്പോഴും എനിക്ക് തലശ്ശേരി മിസ്സ് ചെയ്യാറുണ്ട്. തട്ടത്തിൻ മറയത്ത് എന്ന സിനിമയുണ്ടായത് അതുകൊണ്ടാണ്. ചെന്നൈയിൽ ആരും എന്നെ തിരിച്ചറിയാത്ത സ്ഥലത്താണ് ഞാൻ താമസിക്കുന്നത്. അതുകൊണ്ടു തന്നെ സാധാരണ ജീവിതം എനിക്ക് നഷ്ടമായിട്ടുമില്ല. പ്രണവിനും തമിഴ് സിനിമകളിൽ നിന്ന് അഭിനയിക്കാൻ വിളി വന്നിട്ടുണ്ട്. അവിടെ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടാൽ നമ്മളെ വേറൊരു രീതിയിലാണ് പിന്നെ കാണുക. അപ്പോൾ പഴയ സ്വാതന്ത്ര്യം എനിക്ക് നഷ്ടമാകും. അതാണ് പ്രണവ് തമിഴ് സിനിമയിൽ നിന്ന് അഭിനയിക്കാൻ ക്ഷണം ലഭിച്ചപ്പോൾ ചെയ്യുന്നില്ല എന്ന് പറഞ്ഞിരുന്നത്. പ്രണവും അത്തരം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു ആള് തന്നെയാണ് എന്നും വിനീത് പറയുന്നു.
Story Highlights: Vineeth Srinivasan reveals why Pranav turned down an offer to act in a Tamil film

തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും പ്രണവ് അത് വേണ്ടന്ന് വച്ചു അതിന്റെ കാരണം തുറന്നു പറഞ്ഞു വിനീത് ശ്രീനിവാസൻ |Vineeth Srinivasan reveals why Pranav turned down an offer to act in a Tamil film

Most Popular

To Top