ഉണരുമോ എന്ന് അറിയാൻ ഞാനൊന്നു വിളിച്ചു നോക്കി ഇല്ല ഒരു അനക്കവുമില്ല ഇനി സുമേഷേട്ടൻ വിളി കേൾക്കില്ല. ഖാലിദ് ഇക്കയുടെ ഓർമ്മയിൽ വിനോദ് കോവൂർ.|Vinod Kovur in memory of Khalid |

അന്തരിച്ച നടൻ ആയ പിവി ഖാദറിനെ കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി ആണ് ഓരോ താരങ്ങളും എത്തുന്നത്. ഒരിക്കലും അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചിരുന്നത് ആയിരുന്നില്ല എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. മറിമായം എന്ന പരിപാടി കാലങ്ങളായി ഒരുമിച്ച് അഭിനയിച്ച ഓർമ്മയെ കുറിച്ചാണ് താരങ്ങൾ എല്ലാം ഈ നിമിഷം പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ മാറിമായത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ വിനോദ് കോവൂർ ആണ് ഖലീദിനെക്കുറിച്ച് ഹൃദയ നൊമ്പരമായ ഒരു കുറിപ്പുമായി എത്തിരിക്കുന്നത്.

രംഗബോധമില്ലാത്ത കോമാളി ഞങ്ങളുടെ സുമേഷേട്ടനെയും കൊണ്ടുപോയി. മനസ്സിനെ നടുക്കുന്ന വാർത്തയായിരുന്നു രാവിലെ താൻ കേട്ടത്. ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു സത്യം ആവരുത് എന്നാണ് പ്രാർഥിച്ചത്. എന്നാൽ ആ പ്രാർത്ഥന ഒന്നും തന്നെ പടച്ചവൻ കേട്ടില്ല. വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ ചേതനയറ്റു കിടക്കുന്ന ഖാലിദ് ഇക്കയെ കണ്ടപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു എന്ന് വിനോദ് പറയുന്നു. സെറ്റിൽ ബോധംകെട്ട് ഉറങ്ങാറുള്ള സുമേഷ് ഏട്ടനെ തന്നെയാണ് എനിക്ക് ഓർമ്മ വന്നത്. ഉണരുമോ എന്ന് അറിയാൻ ഞാനൊന്നു വിളിച്ചു നോക്കി ഇല്ല ഒരു അനക്കവുമില്ല ഇനി സുമേഷേട്ടൻ വിളി കേൾക്കില്ല എന്ന് വിനോദ് വേദനയോടെ പറയുന്നുണ്ട്.

വൈക്കത്തെ ടോവിനോ തോമസ് നായകനായെത്തിയ ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്. മൂത്രമൊഴിക്കാൻ വേണ്ടി അടുത്ത വീട്ടിലെ ടോയ്ലറ്റിൽ പോയതാണ് അദ്ദേഹം. അവിടെ കമിഴ്ന്നു വീണ് കിടക്കുന്നു. നെറ്റി പൊട്ടി ചോര വന്നിട്ടുണ്ട്. അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു മുൻപ് തന്നെ ശ്വാസം നിലച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത് എന്ന് വിനോദ് പറയുന്നു. അതുകൊണ്ടുതന്നെ പോസ്റ്റ്മാർട്ടം അത്യാവശ്യമായിരുന്നു.

ഹൃദയഘാതം ആണ് മരണകാരണമായി പോസ്റ്റ്മോർട്ടത്തിൽ അറിയുന്നത്. സുമേഷേട്ടന്റെ ആഗ്രഹം പോലെ തന്നെയായിരുന്നു മരണം. മറിമായം ഷൂട്ടിങ്ങിനിടയിൽ എപ്പോഴും പറയാറുണ്ടായിരുന്നു മരിക്കുമ്പോൾ വേദിയിൽ വച്ച് മരിക്കണമെന്ന്. ഫോർട്ടുകൊച്ചിയിലെ മുൻസിപ്പൽ ഹാളിൽ മയ്യത്ത് എത്തുമ്പോഴേക്കും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ സുമേഷ് ചേട്ടന്റെ ആരാധകർ ഒരുപാട് എത്തിയിരുന്നു. 2011 മഴവിൽ മനോരമയിലെ മറിമായം ആരംഭിക്കുമ്പോൾ മേക്കപ്മാൻ ആയാണ് ഖാലിദ് ഇക്ക വന്നത്. ആദ്യം ചായം തേച്ചത് എന്റെ മുഖത്തു.
എന്റെ മുഖത്തേക്ക് നോക്കി സംവിധായകനും മറ്റു താരങ്ങളും ഒക്കെ ചിരിച്ചു.ഡാൻസ് കുട്ടികൾക്ക് ഒക്കെ മേക്കപ്പ് ചെയ്യുന്നത് പോലെ ആയിരുന്നു അത്. ഇത് ശരിയായിട്ടില്ല എന്ന് ഡയറക്ടർ പറഞ്ഞപ്പോൾ എന്നെ കൊണ്ട് ഇങ്ങനെയൊക്കെ പറ്റൂ എന്ന് ഫോർട്ടുകൊച്ചി ഭാഷയിൽ മറുപടി പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു പോയിരുന്നു. നിങ്ങളെ മേക്കപ്പ് ഒന്നും ചെയ്യേണ്ട അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. അങ്ങനെയാണ് ഇക്ക കഥാപാത്രമായി മാറിയതെന്നും ഓർമ്മിക്കുന്നു.
Story Highlights:Vinod Kovur in memory of Khalid
