Entertainment

ശരിക്കും മനസ്സു തുറന്നു സംസാരിക്കാൻ പറ്റിയ ഒരു കൂട്ടുകാരെനെയാണ് തനിക്ക് രാഹുലിൽ കാണാൻ സാധിച്ചത്.|Vinu Mohan talked about his relationship with Rahul Gandhi

ശരിക്കും മനസ്സു തുറന്നു സംസാരിക്കാൻ പറ്റിയ ഒരു കൂട്ടുകാരെനെയാണ് തനിക്ക് രാഹുലിൽ കാണാൻ സാധിച്ചത്.|Vinu Mohan talked about his relationship with Rahul Gandhi

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാതെ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു നടൻ തന്നെയാണ് ലോഹിതദാസ് എന്ന് പറയേണ്ടിയിരിക്കുന്നു. ക്ലാസിക് സിനിമകളുടെ ഒരു രാജാവ് എന്ന നിലയിലായിരുന്നു ലോഹിതദാസ് അറിയപ്പെടുന്നത്. 2007 പുറത്തിറങ്ങിയ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് വിനു മോഹൻ. നിവേദ്യം എന്ന ചിത്രം അക്കാലത്തെ താരങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. എന്നാൽ അതിനു ശേഷം വലിയ തോതിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല വിനു മോഹന് എന്നതാണ് സത്യം.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ഭാഗ്യം തേടി എത്താത്ത ഒരു നടനായി താരം മാറുകയായിരുന്നു ചെയ്തത്. മലയാളത്തിലെ അഭിനയ കുലപതികളിൽ ഒരാളായ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ സായി കുമാറിന്റെ സഹോദരീ പുത്രനും ആയിരുന്നു വിനു മോഹൻ. ഈ ഒരു ബന്ധം തന്നെയാണ് സിനിമയിലേക്ക് എത്തിച്ചത്. മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ എന്ന സിനിമയിലെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനു മോഹൻ.

അദ്ദേഹം തന്നെ ക്ഷണിച്ചത് കൊണ്ട് മാത്രമാണ് താൻ ആ യാത്രയിൽ പങ്കെടുക്കുവാൻ വേണ്ടി തീരുമാനിച്ചിരുന്നത്. വിനു മോഹൻ യാത്രയുടെ ഭാഗമായിട്ടുള്ള ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. രാഹുൽ ഗാന്ധിയൊടെ സംസാരിച്ചതിനെക്കുറിച്ച് ഒക്കെ തന്നെ അദ്ദേഹം പറയുന്നുണ്ട്. താൻ ഒരു കോൺഗ്രസ് പ്രവർത്തകൻ അല്ല. എന്നാൽ ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല ക്ഷണിച്ചത് കൊണ്ടാണ് രാഹുലുമായി തനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞത്. ഇംഗ്ലീഷ് സിനിമകൾ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയൻ സിനിമകൾ ആണെന്നാണ് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞത്.

ഇറാനിയൻ സിനിമകളുടെ ഭൗതികമായ ഔന്നിത്യവും വേറിട്ട രീതിയുമാണ് ആ ഇഷ്ടം കൂടാനുള്ള കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരുവിൽ അലയുന്നവരുടെ പുനരധിവാസം കണ്ടൽകാടുകളുടെ പുനർജീവനം എന്നിവയിൽ ഇടപെടുന്ന കാര്യവും രാഹുൽ ഗാന്ധിയോട് സംസാരിച്ചിരുന്നു. ശരിക്കും മനസ്സു തുറന്നു സംസാരിക്കാൻ പറ്റിയ ഒരു കൂട്ടുകാരെനെയാണ് തനിക്ക് രാഹുലിൽ കാണാൻ സാധിച്ചത് എന്നും വിനു മോഹൻ വ്യക്തമാക്കുന്നുണ്ട്.
Story Highlights:Vinu Mohan talked about his relationship with Rahul Gandhi

ശരിക്കും മനസ്സു തുറന്നു സംസാരിക്കാൻ പറ്റിയ ഒരു കൂട്ടുകാരെനെയാണ് തനിക്ക് രാഹുലിൽ കാണാൻ സാധിച്ചത്.|Vinu Mohan talked about his relationship with Rahul Gandhi

Most Popular

To Top