കിടിലൻ തിരിച്ചു വരവിനൊരുങ്ങുന്ന വിരാട് കോലി; പരിശീലന വിഡിയോ തരംഗം. |Virat kohli practice video goes viral |

വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ വരുവാൻ തയ്യാറെടുക്കുകയാണ് മുൻ ഇന്ത്യൻ നായകൻ ആയ വിരാട് കോലി. ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിച്ച നിമിഷം എന്ന് തന്നെ വിശേഷിപ്പിക്കാം. ക്രിക്കറ്റ് ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് ഇത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ക്ഷീണം അകറ്റുവാൻ വേണ്ടി കുറച്ചുകാലം വിശ്രമ ജീവിതം നയിക്കുകയായിരുന്ന താരം വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും വിട്ട് നിന്ന താരമിപ്പോൾ ഏഷ്യാകപ്പിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഏഷ്യാകപ്പിൽ വീണ്ടും ഒരു ഫോം കണ്ടെത്താൻ സാധിക്കുന്ന രീതിയിലുള്ള ആത്മവിശ്വാസമാണ് കോലിക്ക് ഉള്ളത്. കോലി പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഔട്ട്ഡോർ സൗകര്യങ്ങളിൽ റണ്ണിങ് പരിശീലനം നടത്തുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയാണ് പോസ്റ്റ് ചെയ്തിരുന്നത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ഏഷ്യാകപ്പ് 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണ് ഏഷ്യാകപ്പ് എന്ന് പറയുന്നത്. പരുക്കേറ്റ അവസ്ഥയിൽ നിന്ന് മുക്തനായ രാഹുലും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
#ViratKohli has started the practice for #AsiaCup 2022 at BKC Complex Mumbai.pic.twitter.com/KkhgGWGYti
— Lakshya Lark (@lakshyalark) August 11, 2022
രോഹിത് ശർമ്മ നയിക്കുന്ന ടീമിന്റെ ഉപനായകൻ എന്നത് രാഹുൽ ആയിരിക്കും. സ്പിൻ ബൗളർസിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ ഫോർ സ്പിന്നർമാരെ ആണ് ടീമിൽ എടുത്തിരിക്കുന്നത്. ജഡേജ ചാഹല്, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിക്കുന്നുണ്ട്. ഭുവനേശ്വർ കുമാർ ലീഡ് ചെയ്യുന്ന നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഹർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടിയിട്ടുണ്ട്. പക്ഷെ പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയിട്ടുമില്ല. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം കൂട്ടാൻ സൂര്യ കുമാർ യാദവും ദീപക് ഹൂഡയും ടീമിലെത്തിയതോടെ ഒരു മികച്ച മത്സരം ആയി.
Story Highlights: Virat kohli practice video goes viral
