വമ്പൻ ഹിറ്റായി വിശാലിന്റെ വീരമേ വാഗൈ സൂടും ട്രൈലെർ; ബാബുരാജിന്റെ മാസ്സ് വില്ലൻ വേഷം..!

തമിഴ് വലിയ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരം വാഴ്ത്തിടും.. വിശാൽ തന്നെ നിർമാണവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരവണൻ. വമ്പൻ താരനിര അണിനിരക്കുന്ന ആക്ഷൻ ചിത്രത്തിലെ ട്രെയിലർ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ജനുവരി 19 ന് റിലീസ് ചെയ്ത ട്രെയിലർ ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ആണ് നേടി എടുത്തത്.

കാവിൽ രാജ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ് ആക്ഷൻ സീനുകൾ തന്നെയാണ് ഈ ട്രെയിലറിന് ഏറ്റവും വലിയ സവിശേഷത. എനിമി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വിശാലിനെ കിടിലൻ ആക്ഷൻ കാണാം എന്നതാണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ്.പ്രശസ്ത മലയാള താരം ബാബുരാജ് ആണ് ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത്.. ഈ ചിത്രത്തിൽ ഡിംപിൾ ഹയാത്ത് ആണ് നായികവേഷം ചെയ്യുന്നത്.. ഇവർക്കൊപ്പം യോഗി ബാബു, കുമാര വേൽ രവീണ, മാരിമുത്തു ആർ എൻ ആർ മനോഹർ കവിത ഭാരതി തുളസി അഖിലൻ എസ് ബി ഐ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

വിശാൽ ഒരിക്കൽ കൂടി പോലീസ് കഥാപാത്രമായെത്തുന്ന പ്രത്യേകത ഇതിനുണ്ട്. വളരെ സ്റ്റൈലിഷ് ആയി മാസായി മാണെങ്കിൽ ബാബുരാജ് കഥാപാത്രം എത്തുന്നത് എന്നാണ് ട്രെയിലർ കാണിച്ചു തരുന്നത്.. ഒരു സമയത്തിന് ശേഷമാണ് ബാബുരാജ് വില്ലനായി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാരണം കുറച്ചുകാലങ്ങളായി ബാബുരാജ് കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോയിരിക്കുകയായിരുന്നു.. അല്ലെങ്കിൽ കഥപാത്രം ആയി മാറി. പഴയ ബാബുരാജിനെ കാണാൻ പറ്റുന്ന ആഹ്ലാദത്തിലാണ് ഓരോ ആരാധകരും.

Leave a Comment

Your email address will not be published.

Scroll to Top