Entertainment

ചേട്ടന്റെ ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞു വിസ്മയ മോഹൻലാൽ.

മോഹൻലാൽ കുടുംബത്തിലെ എല്ലാവരും മലയാളികൾക്ക് പരിചിതർ ആണ്. അക്കൂട്ടത്തിൽ അധികം ഉയർന്നു കേൾക്കാത്ത ഒരു പേരാണ് മകൾ വിസ്മയ മോഹൻലാലിൻറെ പേര്.

സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമല്ല വിസ്മയ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ ജേഷ്ഠൻ പ്രണവ് മോഹൻലാൽ അഭിനയിച്ചതിനു ശേഷം കുടുംബത്തിൽ നിന്നും അമ്മ സുചിത്രയുടെ അല്ലാതെ മറ്റ് ആരുടെയും അഭിപ്രായങ്ങൾ മലയാളികൾ അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിൽ തന്റെ സഹോദരനായ പ്രണവ് മോഹൻലാലിൻറെ ചിത്രത്തെ പറ്റി അഭിപ്രായവുമായി എത്തിയിരിക്കുകയാണ്. വിസ്മയ മോഹൻലാൽ ഹൃദയം കണ്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വിസ്മയ.

” അവസാനം അത് കണ്ടു എനിക്ക് വാക്കുകളില്ല, എന്തൊരു യാത്ര, വളരെ മനോഹരം എല്ലാവരും വളരെയധികം ഹൃദയം നൽകി നിർമ്മിച്ചതാണ് എന്നത് കാണിക്കുന്നു. എല്ലാവരോടും അഭിമാനം തോന്നുന്നു. എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിഷ്ണു നീലകണ്ഠൻ എന്ന ചെറുപ്പക്കാരന്റെ ജീവിത യാത്രയാണ് ചിത്രം പറയുന്നത്. കല്യാണി പ്രിയദർശനോടൊപ്പം ദർശന ചിത്രത്തിൽ നായിക കഥാപാത്രമായി തന്നെയാണ് എത്തുന്നത്.

മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമ്മിച്ചിരിക്കുന്നത്.ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രം പുറത്തിറങ്ങിയ ആറു വർഷങ്ങൾക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം എത്തിയിരിക്കുന്നത്. ചിത്രത്തിൽ 15 ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനങ്ങളെല്ലാം അതി മനോഹരമാണ്.ഉണക്കമുന്തിരി, ദർശന തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു.

Most Popular

To Top