കുങ്ഫുവിൽ ഒരു കൈ നോക്കി വിസ്മയ മോഹൻലാൽ. വീഡിയോ വൈറൽ.

കുങ്ഫുവിൽ ഒരു കൈ നോക്കി വിസ്മയ മോഹൻലാൽ. വീഡിയോ വൈറൽ.

മലയാള സിനിമ ലോകത്തിൻറെ അഭിമാനതാരം ആണ് മോഹൻലാൽ. മലയാളികളുടെ ഹൃദയത്തിൽ ഒരിടമാണ് മോഹൻലാലിനെ നൽകിയിരിക്കുന്നത്. ഒരു നടൻ എന്നതിനേക്കാളുപരി തന്നെ മോഹൻലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അച്ഛൻറെ പാത പിന്തുടർന്നാണ് മകൻ പ്രണവ് മോഹൻലാൽ സിനിമയിലേക്ക് എത്തുന്നത്. അവസാനമായി എത്തിയ ഹൃദയം എന്ന ചിത്രവും വലിയ സ്വീകാര്യത ആയിരുന്നു ആളുകൾക്കിടയിൽ സൃഷ്ടിച്ചത്. അച്ഛനെ പോലെ തന്നെ മകൻ പ്രണവും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ്.

അത്‌പോലെ തന്നെയാണ് മകൾ വിസ്മയയും. ആരാധകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. എന്നാൽ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് വിസ്മയ. ഇതുവരെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. ഒരെഴുത്തുകാരി എന്ന നിലയിൽ താരപുത്രി പ്രശസ്തമാണ്. താര പുത്രിയുടെ ആദ്യ കൃതിയായിരുന്നു ഗ്രെയിൻസ് ഓഫ് സ്റ്റാർസ് എന്ന കഥ വലിയ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. എഴുത്തിനോട് ആണ് വിസ്മയക്ക് താല്പര്യം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വിസ്മയ മോഹൻലാലിനെ പിന്തുടരുന്നത്. എങ്കിലും താരം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല.

എങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ കുങ്ഫൂ ട്രെയിനിങ്ങിന്റെ ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വീഡിയോ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്.

മാർഷൽ ആർട്സ് മറ്റും പഠിക്കുന്നതിന്റെ വീഡിയോകൾ വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. തായ്‌ലാൻഡിൽ നിന്നുമുള്ള കുങ്‌ഭു ട്രെയിനിങ്ങിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top