അഭിനയകുലപതി എന്ന് തന്നെ വിളിക്കാവുന്ന മലയാളത്തിലെ മികച്ച നടനാണ് മോഹൻലാൽ.

താര രാജാവിന് വലിയൊരു സ്വപ്നമുണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. മഹാഭാരതത്തിലെ ദേവാസുരം രൂപങ്ങളും അനശ്വര മുഹൂർത്തങ്ങൾ കൊത്തിവെച്ച ഒരു വിശ്വരൂപ ശിൽപം ആയിരുന്നു ആ മോഹം. ആ മോഹം ഇപ്പോൾ സഫലമായി എന്നാണ് അറിയുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശില്പം നടൻ മോഹൻലാലിന്റെ വീട്ടിലേക്ക് കോവളം ക്രാഫ്റ്റ് വില്ലേജിൽ ആണ് 12 അടി ഉയരത്തിലുള്ള ഈ ഒരു ശിൽപം നിർമ്മിച്ചത്.

കുരുക്ഷേത്രയുദ്ധത്തിൽ എതിർപക്ഷത്തെ ബന്ധുജനങ്ങളെ കണ്ട് തളർന്നിരിക്കുന്ന അർജുനന്റെ അരികിൽ ശ്രീകൃഷ്ണൻ രൂപമായി പ്രത്യക്ഷപ്പെടുമെന്നാണ് ഐതിഹ്യം പറയുന്നത്. ശില്പത്തെ ഒരു വശത്തു 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും, ചുറ്റും ദശാവതാരവും കൊത്തിയിരിക്കുന്നു. 11 ശിരസ്സ് ഉള്ള സർപ്പം ഇതിനു താഴെ. നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഗുരു, ബ്രഹ്മസ്തുതി,സിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീ കൃഷ്ണൻ എന്നിവരുടെ ശിരസ്സുകൾ ആണ് ഉള്ളത്. ഭീഷ്മരും തന്നെ കാണുവാൻ സാധിക്കുന്നു. മർദ്ദനവും കൃഷ്ണനും ഗോപികമാരും രൂപകല്പനയിൽ അടങ്ങിയിരിക്കുന്നു.

വെള്ളരിയിലെ കലാഗ്രാമം ആയ ക്രാഫ്റ്റ് വില്ലേജിലും വളയാർ നാഗപ്പനും ഒപ്പം 8 ശില്പികളും ഉൾപ്പെടെയുള്ള സംഘത്തിന്റെ മൂന്നര വർഷത്തെ കഠിന പ്രയത്നമാണ് ഈ വിശ്വരൂപം. മൂന്ന് വർഷം മുൻപ് ആറടിയിൽ നിർമ്മിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ നിർദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിയുന്നത്. അടുത്തമാസം ആദ്യം ശിൽപം മോഹൻലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ശില്പങ്ങളിലും അതുപോലെ തന്നെയുള്ള ആർട്ടുകളും ഒക്കെ സ്വന്തമാക്കുവാൻ താല്പര്യമുള്ള ഒരു വ്യക്തിയാണ് നടൻ മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
അദ്ദേഹത്തിന്റെ കയ്യിൽ ഇത്തരത്തിലുള്ള വലിയൊരു കളക്ഷൻ തന്നെ ഉണ്ടാകും. ഇത്തരം കാര്യങ്ങളോട് ഒരു പ്രത്യേക താൽപര്യമാണ് താരരാജാവിന് ഉള്ളത്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളും മറ്റും അദ്ദേഹത്തിന് സമ്മാനിക്കുന്നതും ഇത്തരത്തിലുള്ള ശില്പങ്ങളോ മറ്റോ ആയിരിക്കും. വലിയതോതിൽ തന്നെ അദ്ദേഹം ഇതിന്റെ ഒരു ആരാധകനാണെന്ന് അടുത്ത സുഹൃത്തുക്കൾക്ക് എല്ലാം തന്നെ അറിയാവുന്ന കാര്യമാണ്.
