നമുക്ക് എല്ലാവർക്കും വളരെ പരിചിതമായ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ഐശ്വര്യ സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടി ആയി മാറി കഴിഞ്ഞു. ശക്തമായ നായികാ വേഷങ്ങളിലൂടെയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആയിരുന്നു ഐശ്വര്യ സ്വന്തമായൊരു ഇടം നേടിയ എടുക്കുകയായിരുന്നു. മലയാളവും കടന്ന് തെന്നിന്ത്യ ആകെ നിറഞ്ഞുനിൽക്കുകയാണ് ഐശ്വര്യ.. ഇപ്പോഴിതാ പുതിയ ചിത്രമായ അർജുന 31 നോട്ടൗട്ട് റിലീസ് കാത്തിരിക്കുകയാണ്.

ഇപ്പോൾ ഐശ്വര്യം നൽകിയ അഭിമുഖത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സമൂഹത്തിലും തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിൽ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വളരെ നോർമൽ ആയി ചെയ്യുന്ന സമീപനവും ഉണ്ടാവാൻ പാടില്ല. അത് സിനിമയിൽ തന്നെ എല്ലാം ചെയ്തു തൊഴിൽമേഖലയിൽ ആണെങ്കിൽ പോലും അതിക്രമം നേരിട്ട ഒരാളുണ്ടെങ്കിൽ നമ്മൾ അവർക്കൊപ്പം നിൽക്കണം. നമുക്ക് ഒരു പക്ഷേ അവർക്കൊപ്പം കോടതിയിൽ പോയി കൂടി ഇരിക്കാൻ പറ്റില്ല എന്നാൽ നമുക്ക് പറയാനുള്ളത് ശക്തമായി പറയാം നമ്മുടെ അഭിപ്രായം കേൾക്കുന്ന നിരവധി പേരെ ഉണ്ടാകണം. അത് നമ്മൾ ചെയ്യണം.

ഇവിടെ നമ്മൾ ചെയ്യേണ്ടത് ഇരക്കൊപ്പം നിൽക്കുക എന്നതാണ്. ധൈര്യത്തോടെ ഞാന് ഈ പക്ഷത്താണെന്ന് പറയാൻ നമുക്ക് കഴിയണം. ഇവിടെ നമ്മുടെ പ്രശ്നം എന്നത് എല്ലാവർക്കും ഒരു ഫ്ലോയിൽ അങ്ങ് പോവുക എന്നതാണ്. അങ്ങനെ പോയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല എന്നതാണ്.. പഠിക്കുക, ജോലി കിട്ടുക, കല്യാണം കഴിക്കുക, ചിന്തിക്കാനും അഭിപ്രായം പറയാനും നമ്മൾ സമ്മതിച്ചിട്ടില്ല. ഇതൊരു നല്ല മാതൃക അല്ല, അത് ബ്രേക്ക് ചെയ്യാനുള്ള ധൈര്യം നമ്മൾ കാണിക്കണം. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണ് ഞാൻ ചെയ്യുന്നത്. ഐശ്വര്യലക്ഷ്മി പറഞ്ഞു.

കൂടാതെ ഐശ്വര്യ തന്റെ നായകന്മാരെ കുറിച്ച് പറയുന്നുണ്ട്. ടോവിനോ സംവിധായകന്റെ വാക്കും ഒരു നോട്ടവും പോലും കൃത്യമായി കാച്ച് ചെയ്യുന്നു. അഭിനയിക്കുന്ന വ്യക്തി വളരെ പെട്ടെന്ന് കഥാപാത്രത്തിലേക്ക് കൂടുമാറുന്ന ഫഹദ് കാണിക്കുന്ന മിടുക്ക് അപാരമാണ്. പലപ്പോഴും അതിവേഗത്തിൽ ഉള്ളവർക്ക് ആ മാർഗ്ഗത്തിലേക്ക് എത്താൻ ആവില്ലെന്ന് ഐശ്വര്യ പറയുന്നത്. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ കുറവാണെന്നും നായകന്മാരുടെ ഡേറ്റ് കിട്ടാതെവരുമ്പോൾ നായികമാർക്ക് വേണ്ടി കഥ മാറ്റിയെഴുതുന്നത് കണ്ടിട്ടുണ്ട് എന്ന് ഐശ്വര്യ പറയുന്നു.