മമ്മൂട്ടി ദേഷ്യം വന്നാൽ ഫോൺ വലിച്ചെറിയും, മോഹൻലാലിന് സ്വന്തം വില അറിയില്ല. ബൈജു എഴുപുന്ന

വില്ലൻ വേഷങ്ങളിൽ സുപരിചിതനായ താരമാണ് ബൈജു എഴുപുന്ന. നടനായും നിർമ്മാതാവായും ഒക്കെ മലയാള സിനിമയുടെ ഭാഗമായി നിറഞ്ഞുനിൽക്കുകയാണ് താരം.

മലയാളത്തിലെ മുൻനിര നായകനായ മമ്മൂട്ടിക്കൊപ്പം ആണ് കൂടുതൽ ചിത്രങ്ങളിലും താരം അഭിനയിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലിനെയും കുറിച്ച് താരം പറയുന്ന ചില വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരം തുറന്നുപറഞ്ഞത്.മമ്മൂട്ടിയമായുള്ള ബന്ധം എന്നാൽ അദ്ദേഹം ഒരു അവതാരമാണെന്ന് ബൈജു പറയുന്നു. എല്ലാവരെയും ഇഷ്ടമാണെങ്കിൽ നമുക്ക് അദ്ദേഹം കൂടെ കൂടെ കൊണ്ടുനടക്കുന്ന കുറെ ആളുകളുണ്ട്. അതിൽ പെട്ട ഒരാൾ ആയിട്ട് ഒരുപാട് സ്ഥലങ്ങളിൽ എനിക്ക് മമ്മൂക്കയുടെ കൂടെ പോകാൻ പറ്റിയിട്ടുണ്ട്.

മമ്മൂട്ടിയോടൊപ്പം മധുരരാജയിലും താരം അഭിനയിച്ചിരുന്നു. എഴുപതാം വയസ്സിലേക്ക് കടന്നപ്പോൾ അദ്ദേഹത്തിന്റെ മൂന്നാറിലെ വീട്ടിലെത്തി ആദ്യമായി ആശംസകൾ അറിയിച്ചു ഒരാൾ താനായിരുന്നു.. നീ എന്തിനാണ് ഇത്രയും ദൂരം വന്നത് എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അത് പോലെ മമ്മൂക്കയ്ക്ക് ചില ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. മമ്മൂക്ക ഭയങ്കര സീനിയറാണ്. ചില സമയത്ത് സീരിയസ് ആയിരിക്കും. ദേഷ്യം വന്നാൽ മമ്മുക്ക ഭയങ്കരമായിട്ട് പ്രകടിപ്പിക്കും. ഫോൺ ഒക്കെ വലിച്ചെറിഞ്ഞെന്ന് വരും.

അത്‌ പോലെ തന്നെ അത് പോവുകയും ചെയ്യും. വലിയൊരു തിരമാലപോലെ വന്നു തിരിച്ചു പോകുന്നത് പോലെയാണത് സ്നേഹം പ്രകടിപ്പിക്കുന്നത്. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം വിളമ്പിത്തന്നു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ കുറെ ഷർട്ടുകൾ ഒക്കെ എനിക്ക് തന്നിട്ടുണ്ട്.. അത് അദ്ദേഹത്തിന്റെ സ്നേഹം ആണെന്നാണ് ബൈജു പറയുന്നത്. മോഹൻലാലിനെ പറ്റി ബൈജു പറയുന്നത് ഇങ്ങനെയാണ് ലാലേട്ടൻ മമ്മൂക്കയിൽ നിന്നും വ്യത്യസ്തമാണ്. ചിലപ്പോൾ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല.

ഒരുപക്ഷേ കാരവാനിൻ ഉള്ളിൽ ആയിരിക്കും അത് കാണിക്കുന്നത്. ലാലേട്ടനെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല താൻ മോഹൻലാൽ എന്ന വലിയ നടൻറെ ഫാൻ ആണ്. ഇത്രയും വലിയൊരു ഫാൻസുള്ള ലോകം മുഴുവൻ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല എന്നാണ് പറയുന്നത്. കൊച്ചുകുട്ടികളെപ്പോലെ ഭയങ്കര കളിയും ചിരിയും തമാശയും ഒക്കെയാണ്. എന്താണ് പറയുക നമ്മൾ പറയില്ലേ പുള്ളിക്ക് പുള്ളിയുടെ വില മനസ്സിലാകില്ലെന്ന് അതുപോലെയാണ്. അത്ഭുതം തോന്നാറുണ്ട്. എപ്പോഴും മലയാളികളായവർക്ക് എല്ലാം മോഹൻലാലിനെയും മമ്മൂട്ടിയുടെയും ഇഷ്ടമാണെന്നും അദ്ദേഹം തുറന്നു പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top