കാണികളെ മുഴുവൻ ചിരിപ്പിക്കുകയും അതേസമയം സങ്കടപ്പെടുത്തുകയും ചെയ്ത ശ്രീനിവാസൻ മോഹൻലാൽ കോമ്പോ |When Mohanlal and Srinivasan reached the Mazhavil Manorama stage

കാണികളെ മുഴുവൻ ചിരിപ്പിക്കുകയും അതേസമയം സങ്കടപ്പെടുത്തുകയും ചെയ്ത ശ്രീനിവാസൻ മോഹൻലാൽ കോമ്പോ |When Mohanlal and Srinivasan reached the Mazhavil Manorama stage

ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുമുള്ള ഒരുപിടി ചിത്രങ്ങളാണ് ശ്രീനിവാസൻ എന്ന വ്യക്തി മലയാളസിനിമയ്ക്ക് സമ്മാനിച്ചത്. മാസങ്ങൾക്ക് മുമ്പാണ് അസുഖങ്ങൾ മൂലം ശാരീരികമായ അവശതകൾ നേരിടുന്ന ശ്രീനിവാസന്റെ ചിത്രം വന്നത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നും വാർത്തകൾ വന്നു. അല്പകാലം മുമ്പാണ് ശ്രീനിവാസൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. അതിനു ശേഷം വീട്ടിൽ കഴിയുകയായിരുന്ന ശ്രീനിവാസൻ അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ ദൃശ്യങ്ങളെല്ലാം വൈറലായിരുന്നു.

അവശതകൾക്കിടയിലും മഴവിൽ പരിപാടിയിൽ മോഹൻലാലിനും സത്യൻ അന്തിക്കാടിനൊപ്പം ആ സമയം വളരെയധികം മാറുകയായിരുന്നു. ആദ്യമായി മൈക്ക് എടുത്ത് സംസാരിച്ചപ്പോൾ തന്നെ കാണികളെ മുഴുവൻ ചിരിപ്പിക്കുകയും അതേസമയം സങ്കടപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ശ്രീനിവാസനും മോഹൻലാലും ഒരുമിച്ച് സന്തോഷത്തിലാണ് മലയാളികളും. അൾട്ടിമേറ്റ് എന്റർടൈൻമെന്റ് അവാർഡാണ് നൽകിയത്. ഇക്കാര്യം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിച്ച് പ്രഖ്യാപിച്ചപ്പോൾ ഈ വാക്കുകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞത് ഞാൻ രോഗശയ്യയിലായിരുന്നു അല്ല ഞാൻ എന്ന രോഗി ശയ്യയിലായിരുന്നു. ആ ടൈമിങ്ങും ആവർത്തിച്ചുകൊണ്ട് പൊട്ടിച്ചിരിക്കാൻ കഴിയുന്ന തമാശകൾ ആണ് അദ്ദേഹം പറഞ്ഞത്.

ആർക്കും ആസ്വദിക്കുന്ന നല്ല തമാശകൾ ഇനിയും നമുക്ക് കേൾക്കാനാവും.. വീണ്ടും മലയാളികളെ ചിരിപ്പിക്കാൻ അദ്ദേഹം എത്തും. മോഹൻലാൽ ശ്രീനിവാസൻ വീണ്ടും ഒന്നിക്കുന്ന സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു എന്നും ശ്രീനിവാസൻറെ ആരോഗ്യപ്രശ്നങ്ങൾ അത് നടത്തിയെന്നുമാണ് അറിഞ്ഞത്. താരസംഘടനയായ അമ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിലാണ് മനസ്സു നിറച്ച മുഹൂർത്തങ്ങളും ആവേശ കാഴ്ചകൾ അരങ്ങേറിയത്..ഇടകാലങ്ങളിൽ മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദത്തിൽ ചെറിയൊരു വിള്ളൽ വീണു എന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പക്ഷെ അപ്പോൾ പോലും പ്രിയപ്പെട്ട സുഹൃത്തിന് ഒരു വാക്കു കൊണ്ടു പോലും അപമാനിക്കുവാൻ മോഹൻലാൽ തയ്യാറായില്ല. ഉദയനാണ് താരം എന്ന ചിത്രം മോഹൻലാലിനെ കളിയാക്കി എടുത്തതല്ലേ എന്നൊരു ചോദ്യത്തിൽ മോഹൻലാൽ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

ഞാൻ അത് എന്നെക്കുറിച്ച് അല്ല എന്ന് കരുതിയത് പ്രശ്നം തീർന്നില്ലേ. ഇങ്ങനെയായിരുന്നു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. ഇരുവരും തമ്മിലുള്ള സൗഹൃദം എത്ര വളരെ പ്രാധാന്യമുള്ളതാണെന്ന് ഒരു മറുപടിയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു.
Story Highlights:When Mohanlal and Srinivasan reached the Mazhavil Manorama stage