പൃഥ്വിരാജിനെയും മമ്മൂട്ടിയുടെയും ചിത്രം ക്ലാഷ് ആകുമ്പോൾ ഏത് ചിത്രമായിരിക്കും മുന്നിട്ടുനിൽക്കുന്നത്..? ജനഗണമന / സിബിഐ

വ്യത്യസ്തമായ പ്രമേയവുമായി തീയേറ്ററുകളിലെത്തിയ സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് ജനഗണമന. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത് .

ചിത്രത്തിനൊപ്പം തന്നെയാണ് കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിൽ മമ്മൂട്ടി ചിത്രം സിബിഐ 5 വും തിയേറ്ററിലെത്തിയത്. രണ്ടു ചിത്രങ്ങളും ഒന്നിനൊന്ന് മികച്ച രീതിയിലാണ് തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്നത് .ഇത് ഏതു ചിത്രമാണ് മികച്ചത് എന്ന് കണ്ടുപിടിക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിൽ ആണ്. പൃഥ്വിരാജു മമ്മൂട്ടിയും തമ്മിൽ ഒരു മത്സരം ആണ് കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ ഇങ്ങനെ ക്ലാഷ് ആയി വരാറുണ്ടായിരുന്നു.

എന്ന് നിൻറെ മൊയ്തീൻ സിനിമ റിലീസ് ചെയ്തപ്പോൾ മമ്മൂട്ടിയുടെ പത്തേമാരി ആയിരുന്നു എത്തിയത്. മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. പക്ഷെ മൊയ്തീൻറെയും കാഞ്ചനമാലയുടെയും പ്രണയമായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ചിത്രത്തിന് നിരവധി അവാർഡുകളും ലഭിച്ചിരുന്നു. മമ്മൂട്ടി ചിത്രം പത്തേമാരി അപേക്ഷിച്ച് പൃഥ്വിരാജ് ചിത്രമായിരുന്നു വലിയ കളക്ഷൻ നേടിയത്. സെവൻത് ഡേയും ഗാങ്സ്റ്റോറും എന്ന ചിത്രവും ആയിരുന്നു പിന്നീട് ക്ലാഷ് ചിത്രം. അന്ന് സെവൻത് ഡേ ആയിരുന്നു മുന്നിട്ടുനിൽക്കുന്നത്. പിന്നീട് ഇരുവരുടെയും ചിത്രങ്ങൾ ഒരുപോലെ റിലീസിന് എത്തിയത്.

പൃഥ്വിരാജിനെ അനന്ദ്ഭദ്രവും മമ്മൂട്ടിയുടെ രാജമാണിക്യവും ആയിരുന്നു. അന്ന് മമ്മൂട്ടിയുടെ രാജമാണിക്യം ആയിരുന്നു മുന്നിട്ടു നിന്നത്. ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രങ്ങൾ മുൻപിലായിരുന്നു. ക്ലാസ്മേറ്റ്സും ഭാർഗവചരിതം അയാളും ഞാനും തമ്മിലും ജവാൻ ഓഫ് വെള്ളിമലയും മാമാങ്കവും ഡ്രൈവിംഗ് ലൈസൻസും ഇപ്പോഴിതാ ജനഗണമനയും സിബിഐ രണ്ട് ചിത്രങ്ങൾക്ക് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത് എന്നാൽ അപൂർവമായ ക്ലാഷ് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.

Leave a Comment