കെജിഎഫ് ടുവിൽ ശക്തമായ ഒരു കഥാപാത്രം ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് രവീണ ടണ്ടൻ.

മലയാളത്തിൽ ആ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ലെനയാണ്. അതൊടെ ആ കഥാപാത്രം പൂർണമായി എന്ന് പറയുന്നതായിരിക്കും സത്യം. പഞ്ച് ഡയലോഗുകളാൽ മിശ്രിതമായ ഒരു കഥാപാത്രമായിരുന്നു രവീണയെ തേടിയെത്തിയത്. ഇപ്പോൾ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഒരു അഭിമുഖത്തിലാണ് താരം എത്തിയിരിക്കുന്നത്. പ്രസവശേഷം തടി കൂടിയതിനെക്കുറിച്ച് താരം പറയുന്നുണ്ട്. തനിക്കും ഐശ്വര്യറായ് കേൾക്കേണ്ടിവന്ന പഴികളെക്കുറിച്ചും താരം പറയുന്നുണ്ട്.

തന്നെയും ഐശ്വര്യറായിയും തടിച്ചികൾ ആണെന്ന് പലരും പറഞ്ഞപ്പോൾ അതിനുവേണ്ടി താൻ സ്വന്തമായി ഒരു നിലപാട് എടുത്തിരുന്നു. മുൻപും വിമർശനാത്മകമായ വാർത്തകളൊക്കെ കേട്ടിട്ടുണ്ട്. ബോഡി ഷെയ്മിങ്ങിനെക്കുറിച്ചുള്ള നടിയുടെ പരാമർശമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകനെ പ്രസവിച്ചതിനു ശേഷം വളരെയധികം തടി കൂടിയൊരു കാലമുണ്ടായിരുന്നു. ഞാനിന്നും അത് ഓർക്കുകയും ചെയ്യുന്നു. പ്രസവത്തിനുശേഷം ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

അന്ന് തടിയെ കുറിച്ചാണ് ചില ആളുകൾ എന്നോട് സംസാരിച്ചത്. മാത്രമല്ല ഐശ്വര്യറായ് കുറിച്ച് അവർ പറഞ്ഞു നിങ്ങൾക്ക് ഇത്രയധികം തടി വെച്ചു എങ്കിലും നിങ്ങൾ ഇപ്പോഴും റിയാലിറ്റി ഷോകളും മറ്റും ചെയ്യുന്നത് വലിയ കാര്യമാണെന്ന് ഒരാൾ പറഞ്ഞത്. എന്നാൽ എന്റെ തടി വേണമെങ്കിൽ കുറയും, പക്ഷേ നീ ഇങ്ങനെ നിന്റെ മുഖം മാറ്റുമെന്ന് ഞാൻ തിരിച്ചു ചോദിച്ചതായി വ്യക്തമാക്കിയിരുന്നു. 2011 ലായിരുന്നു ഐശ്വര്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രവീണ എത്തിയത്.

എല്ലാവരുടെയും ശരീരത്തിലെ രീതികൾ വ്യത്യസ്തമാണ്. അവൾക്ക് കുറച്ച് കൂടുതൽ സമയം എടുക്കും എങ്കിൽ കുഴപ്പമില്ല. അവളുടെ കാര്യം ആണ്. അവളുടെ കുട്ടിയോട് കാണിക്കേണ്ട ആദ്യ കടമകളിൽ ഒന്നാണ്. മാധ്യമങ്ങൾക്ക് പുറമേ ഐശ്വര്യ റായി അവൾക്കും അവളുടെ കുഞ്ഞിനു വേണ്ടി എന്തൊക്കെ എപ്പോൾ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ആരാണെന്നാണ് രവീണ എന്ന് ചോദിച്ചത്.