Entertainment

സോഷ്യൽ മീഡിയ വേർപിരിഞ്ഞുവെന്നു പറഞ്ഞ വീണയും ഭർത്താവും മകനും ഒരുമിച്ചു പൊതുവേദിയിൽ എത്തിയപ്പോൾ..!|When Veena Nair, her husband and son came to the public platform together..!

സോഷ്യൽ മീഡിയ വേർപിരിഞ്ഞുവെന്നു പറഞ്ഞ വീണയും ഭർത്താവും മകനും ഒരുമിച്ചു പൊതുവേദിയിൽ എത്തിയപ്പോൾ..!|When Veena Nair, her husband and son came to the public platform together..!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമെല്ലാം തന്നെ തന്റെതായ കഴിവ് തെളിയിച്ചിട്ടുള്ള നായികയാണ് വീണ നായർ. ബിഗ് ബോസ് സീസൺ എത്തിയപ്പോഴായിരുന്നു വീണയെ കൂടുതലായും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ബിഗ്ബോസിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ നിരവധി ഹെറ്റർസ് വീണയ്ക്ക് സ്വന്തമായുണ്ടായിരുന്നു. ബിഗ്ഗ്ബോസ് വീട്ടിൽ വെച്ച് തന്നെ താൻ കടന്നുപോയിട്ടുള്ള ചില അവസ്ഥകളെക്കുറിച്ച് വീണ വാചാലമായിരുന്നു ഇപ്പോൾ വീണയുടെ പുതിയ ചില വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു വീണ വിവാഹമോചിതയാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്.

ചില ഓൺലൈൻ മാധ്യമങ്ങൾ ആയിരുന്നു ഈ വാർത്ത പുറത്തു വിടുന്നത്. എന്നാൽ ബിഗ്ബോസ് വീട്ടിൽ വച്ച് തന്നെ ഭർത്താവിനെ കുറിച്ചും ഭർത്താവിന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ വളരെയധികം സന്തോഷത്തോടെ ആയിരുന്നു വീണ സംസാരിച്ചിരുന്നത്. തന്റെ ജീവിതം തന്നെ അവരാണ് എന്നായിരുന്നു വീണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ ഒരു വാർത്ത ആർക്കും വിശ്വസിക്കുവാൻ കഴിഞ്ഞതും ആയിരുന്നില്ല. വീണയും ഭർത്താവും തമ്മിൽ വേർപിരിയുകയാണ് എന്ന് പലരും ചോദിക്കുകയും ചെയ്തിരുന്നു. അപ്പോൾ ഒന്നും തന്നെ വ്യക്തമായ ഒരു മറുപടി വീണയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഫ്ലവർസ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ സമയത്തായിരുന്നു ചില പൊരുത്തക്കേടുകൾ ജീവിതത്തിൽ എല്ലാ ദാമ്പതിമാരെയും പോലെ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വീണ പറഞ്ഞിരുന്നത്. അതിനപ്പുറം യാതൊരു പ്രശ്നങ്ങളുമില്ല എന്ന് പറയാതെ പറയുന്ന പോലെ ആയിരുന്നു വീണ നിന്നിരുന്നത്. പലവട്ടം വിവാഹമോചനത്തെ കുറിച്ച് വാർത്തകൾ വന്നിട്ടും വീണ പ്രതികരിക്കാതിരുന്നതോടെ പ്രേക്ഷകരിലും അത് ഒരു സംശയം ഉണർത്തിയിരുന്നു. ഈ വാർത്ത സത്യമാണോ എന്ന് പ്രേക്ഷകരും വിശ്വസിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം വ്യാജ വാർത്തകൾ എല്ലാം തള്ളിക്കൊണ്ട് വീണയും ഭർത്താവും മകനും ഒരുമിച്ചുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മകന്റെ സ്കൂളിലെ ആഘോഷത്തിന് ആയിരുന്നു എല്ലാവരും ഒരുമിച്ച് എത്തിയിരുന്നത്. വളരെ സന്തോഷപൂർവ്വം മകന്റെ പരിപാടിയിൽ മികച്ച പ്രകടനം കാണുകയും കയ്യടിക്കുകയും ചെയ്യുന്ന ഭർത്താവിനെയും വീണയെയും കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഇരുവരും ഈ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്
Story Highlights:When Veena Nair, her husband and son came to the public platform together..!

സോഷ്യൽ മീഡിയ വേർപിരിഞ്ഞുവെന്നു പറഞ്ഞ വീണയും ഭർത്താവും മകനും ഒരുമിച്ചു പൊതുവേദിയിൽ എത്തിയപ്പോൾ..!|When Veena Nair, her husband and son came to the public platform together..!

Most Popular

To Top