Entertainment

മീനാക്ഷി സിനിമയിലേക്ക് എപ്പോൾ..? താരപുത്രിയുടെ അരങ്ങേറ്റത്തെ കുറിച്ച് അനൂപ് |When will Meenakshi go to the cinema? Anoop about Meenakshi

മീനാക്ഷി സിനിമയിലേക്ക് എപ്പോൾ..? താരപുത്രിയുടെ അരങ്ങേറ്റത്തെ കുറിച്ച് അനൂപ് |When will Meenakshi go to the cinema? Anoop about Meenakshi

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയിരിക്കുന്നത്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിൽ പോലും മീനാക്ഷിയുടെ ആരാധകനിര വളരെ വലുതാണ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകൾ എന്നതിലുപരി ഇന്ന് സ്വന്തമായി ഒരു ലേബൽ സോഷ്യൽ മീഡിയയിൽ സ്വന്തമാക്കിയിട്ടുണ്ട് മീനാക്ഷി എന്നതാണ് സത്യം. മീനാക്ഷിയുടെ ആരാധക വൃന്ദവും വളരെ വലുതാണ്. സോഷ്യൽ മീഡിയയിൽ മീനാക്ഷി ഒരു പോസ്റ്റ് പങ്കു വയ്ക്കുമ്പോൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്തത് എന്നതാണ് സത്യം.

ഇപ്പോഴിതാ ദിലീപിന്റെ സഹോദരൻ അനൂപ് പുതിയൊരു ചിത്രത്തിന്റെ തിരക്കിലാണ്, തട്ടാശ്ശേരിക്കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ അനൂപ് സംവിധായക രംഗത്തേക്ക് കൂടി ചുവട് വയ്ക്കുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനൂപ് ദിലീപിന്റെ മകളായ മീനാക്ഷിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞത്. മീനാക്ഷി സിനിമയിലേക്ക് അഭിനയിക്കാൻ എത്തുമോന്ന ചോദ്യത്തിന് ആയിരുന്നു അനൂപിന്റെ പ്രതികരണം. മീനാക്ഷി ഇപ്പോൾ പഠിക്കുകയാണെന്നും മറ്റു കാര്യങ്ങൾക്കൊന്നും തന്നെ മീനാക്ഷി പ്രാധാന്യം നൽകുന്നില്ല എന്നുമുള്ള തരത്തിൽ ആയിരുന്നു അനുപമ മറുപടി പറഞ്ഞത്. പൊതുവേ അധികമാരോടും സംസാരിക്കാത്ത തരത്തിലാണ് മീനാക്ഷിയെന്നും പറയുന്നുണ്ടായിരുന്നു. വീഡിയോ ഒക്കെ മീനാക്ഷി എടുക്കാറുണ്ട്.

എന്നാൽ ആരും കാണാതെ ക്യാമറ വെച്ച് എടുത്തതിനു ശേഷമാണ് എല്ലാവരെയും മീനാക്ഷി കാണിക്കുന്നതെന്നും ഒക്കെ ആയിരുന്നു താരം പറഞ്ഞിരുന്നത്. ഈ വാക്കുകൾ ഒക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒന്നുമാത്ര സജീവ സാന്നിധ്യമല്ല മീനാക്ഷി. അതുകൊണ്ടു തന്നെ മീനാക്ഷിയുടെ വിശേഷങ്ങൾക്ക് എപ്പോഴും ആളുകൾ കാത്തിരിക്കുന്നതും പതിവാണ്. ചെന്നൈയിലെ എംബിബിഎസ് വിദ്യാർഥിനിയാണ് മീനാക്ഷി. മകൾ സിനിമയിലേക്ക് എത്തുന്നില്ലെന്ന് ചോദിച്ചവർക്കുള്ള ദിലീപിന്റെ മറുപടി തന്നെയാണ് മകളെ ഡോക്ടർ ആക്കി കാണിക്കുക എന്നത്. ഇപ്പോൾ അഭിനയത്തേക്കാൾ കൂടുതൽ ഇവർ പ്രാധാന്യം നൽകുന്നത് പ്രൊഫഷനാണ്.
Story Highlights: When will Meenakshi go to the cinema? Anoop about Meenakshi

മീനാക്ഷി സിനിമയിലേക്ക് എപ്പോൾ..? താരപുത്രിയുടെ അരങ്ങേറ്റത്തെ കുറിച്ച് അനൂപ് |When will Meenakshi go to the cinema? Anoop about Meenakshi

Most Popular

To Top