Entertainment

കുടുംബത്തിൽ ഒരു പുതിയ അതിഥിയെ വരവേൽക്കാൻ നിൽക്കുന്നതിനിടയിൽ,വീണ്ടും ഒരു ആഘോഷ നിമിഷത്തിൽ യുവതിയും മൃദുലയും|While standing to welcome a new guest in the family, the yuva and Mridula are in a celebratory moment again|

കുടുംബത്തിൽ ഒരു പുതിയ അതിഥിയെ വരവേൽക്കാൻ നിൽക്കുന്നതിനിടയിൽ,വീണ്ടും ഒരു ആഘോഷ നിമിഷത്തിൽ യുവതിയും മൃദുലയും|While standing to welcome a new guest in the family, the young lady and Mridula are in a celebratory moment again|

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള താരദമ്പതിമാരാണ് യുവ കൃഷ്ണനും മൃദുല വിജയനും. സീ കേരളത്തിൽ
സംപ്രേഷണം ചെയ്തിരുന്ന പൂക്കാലം വരവായി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മൃദുല മാറുന്നത്. യുവ ആവട്ടെ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരും വിവാഹിതരായത്. കോവിഡ് കാലത്തായിരുന്നു അവരുടെ വിവാഹ നിശ്ചയവും വിവാഹവും ഒക്കെ തന്നെ നടന്നത്. വിവാഹത്തിനുശേഷം തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഗർഭിണിയാണ് മൃദുല.

വിവാഹാലോചന വന്നത് രേഖ വഴി ആണ് എന്നും ഇവർ പറഞ്ഞിരുന്നു. ഇവരുടെ വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ എട്ടാം തീയതി. ഇപ്പോൾ സീരിയലിൽ നിന്നും ഒക്കെ ഒരു ഇടവേള എടുത്തു നിൽക്കുകയാണ് മൃദുല. വിവാഹ വാർഷികത്തിൽ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പുകളാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി.

ആനന്ദത്തിന്റയും പ്രണയത്തിന്റെയും 365 ദിവസങ്ങൾ. എന്റെ എട്ടായിക്ക് ഒന്നാം വിവാഹ വാർഷിക ആശംസകൾ, എന്നായിരുന്നു യുവയെക്കുറിച്ച് മൃദുല കുറിച്ചത്. യുവ ആകട്ടെ വിവാഹ വാർഷിക ആശംസകൾ എന്നാണ് കുറിച്ചത്. ഒന്നാം വിവാഹ വാർഷികം ആർഭാടമായി തന്നെയാണ് ഇരുവരും കുടുംബത്തോടൊപ്പം ആഘോഷിച്ചത്.

ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവെച്ചത്. തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും കേക്ക് മുറിക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഇവരുടെ ഈ സന്തോഷ നിമിഷത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്. മൃദുലയുടെ സഹോദരി പാർവതിയും ഭർത്താവും അവരുടെ കുഞ്ഞുമോപ്പമുണ്ടായിരുന്നു. യുവ നൽകിയ സമ്മാനത്തിന്റെ ചിത്രവും കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഒരു പാദസരം ആണ് യുവ സമ്മാനമായി നൽകിയത്. പാദസരം ഇട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി ഇടുന്നത്.

പുതിയ ചിത്രങ്ങളിൽ യുവ മൃദുലയ്ക്കും പാദസരം ഇട്ടുനൽകുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഈ വിശേഷങ്ങളൊക്കെ തന്നെ ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടെയും പങ്കുവയ്ക്കാറുണ്ട്. മൃദുലയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. നിമിഷനേരം കൊണ്ട് ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുള്ളതാണ്. അത്രത്തോളം ആരാധകരാണ് ഇരുവർക്കുമുള്ളത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.


Story Highlights:While standing to welcome a new guest in the family, the yuva and Mridula are in a celebratory moment again

To Top
$(".comment-click-14239").on("click", function(){ $(".com-click-id-14239").show(); $(".disqus-thread-14239").show(); $(".com-but-14239").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });