പുതുതലമുറയിലെ സൂപ്പർസ്റ്റാർ ആരാണ്..? അത് ദുൽഖർ സൽമാൻ ആണെന്ന് മലയാളി പ്രേക്ഷകർ, കാരണം ഇത്…|Who is the new generation superstar..? The Malayali audience said it was Dulquer Salmaan

പുതുതലമുറയിലെ സൂപ്പർസ്റ്റാർ ആരാണ്..? അത് ദുൽഖർ സൽമാൻ ആണെന്ന് മലയാളി പ്രേക്ഷകർ, കാരണം ഇത്…|Who is the new generation superstar..? The Malayali audience said it was Dulquer Salmaan

മലയാള സിനിമ ഇന്ന് വളരെയധികം പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു നടനാണ് ദുൽഖർ സൽമാൻ. തന്റെ അഭിനയമികവുകൊണ്ട് ഇതിനോടകം നിരവധി ആരാധകരെയാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് സത്യം. ഓരോ ചിത്രങ്ങളിലൂടെയും തന്റെ അഭിനയ മികവ് പുറത്തെടുക്കുവാൻ ദുൽഖർ സൽമാനും സാധിക്കാറുണ്ട് എന്ന് പറയണം. അതുകൊണ്ടു തന്നെ ഒരു പാൻ ഇന്ത്യൻ നായകൻ എന്ന പേരിലാണ് ഇന്ന് ദുൽഖർ അറിയപ്പെടുന്നത്. അങ്ങനെ വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് ദുൽഖർ പറഞ്ഞിട്ടുണ്ടെങ്കിലും, ആരാധകർക്ക് ഒരു പാൻ ഇന്ത്യൻ സ്റ്റാർ തന്നെയാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ദുൽഖറിനെ കുറിച്ച് സിനിമാപ്രാന്തൻ എന്ന ഒരു പേജിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാതൃഭൂമി നടത്തിയ ജനങ്ങൾക്കിടയിലുള്ള ഒരു സർവ്വേയിൽ മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടത്തോടെ സ്വീകരിച്ച ഒരു സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ആണ് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

പുതുതലമുറയിലെ സൂപ്പർസ്റ്റാർ ആരാണ്..? അത് ദുൽഖർ സൽമാൻ ആണെന്ന് മലയാളി പ്രേക്ഷകർ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിർമ്മാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകർക്ക് ഇടയിൽ നടത്തിയ സർവേയിൽ പുതുതലുറയിലെ അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരിക്കുന്നത് ദുൽഖർ സൽമാനാണ്.

2022 ദുൽഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷം തന്നെയാണ്,ബോക്സ് ഓഫീസ് വൈസ് ആയാലും ക്രിട്ടിക്സിന്റെ ഇടയിൽ ആയാലും നല്ല പോലെ സക്സസ് ആയ ഒരു വർഷം കൂടി ആയിരുന്നു.. താരവും നടനും എന്ന നിലയിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി തന്റെ കരിയർ വേറെ ഒരു ഔട്ട്‌ പുട്ടിലേക് തന്നെ പോവുകയാണ് ദുൽകർ എന്ന് ജസ്റ്റ്‌ ഈ വർഷത്തെ സിനിമാറ്റോ ഗ്രാഫി നോക്കിയാൽ തന്നെ മനസിലാകും..നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുൽഖർ കടന്ന് വന്നത്. തുടർന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒടിടി റിലീസായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വർഷം പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സൽമാൻ ചിത്രങ്ങൾ. സീതാരാമം പാൻ ഇന്ത്യൻ ലെവലിലാണ് വിജയം കുറിച്ചത് തമിഴ്, തെലുഗ് ഹിന്ദി, മലയാളം ഭാഷകളിൽ ഒരേ സമയം ഹിറ്റ്‌ അടിച്ചു കൊണ്ട് ഒരു തിളക്കമാർന്ന വിജയം തന്നെ കൈ വരിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷൻ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതിയ വർഷം തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന പ്രധാന ചിത്രം.
Story Highlights: Who is the new generation superstar..? The Malayali audience said it was Dulquer Salmaan