Entertainment

ആ നടനോട് ഉള്ള വാശിയായിരുന്നോ നായൻസിനെ മലയാളം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.?|Why did Nayantara leave Malayalam cinema?|

ആ നടനോട് ഉള്ള വാശിയായിരുന്നോ നായൻസിനെ മലയാളം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.?|Why did Nayantara leave Malayalam cinema?|

അഭിനയലോകത്ത് തന്റെ കഴിവുകൊണ്ട് വലിയ സ്ഥാനങ്ങൾ നേടിയെടുത്ത ഒരു കലാകാരിയാണ് നയൻതാര. ഒരു സാധാരണ നായികയിൽ നിന്നും ലേഡീസ് സൂപ്പർസ്റ്റാറെന്ന തെന്നിന്ത്യൻ നായികയിലേക്കുള്ള നയൻസിന്റെ യാത്ര ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞത് തന്നെയായിരുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തന്റെ യാത്രയുടെ തുടക്കം കുറിച്ച നയൻതാര പിന്നീട് മലയാളികൾക്ക് പോലും ചിന്തിക്കാൻ പറ്റാത്ത ഒരു നിലയിലാണ് തമിഴകത്ത് വാണത്.

വിമർശനങ്ങളുടെ വലിയ പടവുകൾ താണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നയൻതാര. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്തായിരുന്നു വിവാദങ്ങൾ നയൻസിനെ പലപ്പോഴും കീഴടക്കിയിട്ടുള്ളത്. ഏഴ് വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ വിഘ്നേശിന്റെ നല്ലപാതിയായി നയൻതാര മാറിയപ്പോഴും വിവാദങ്ങൾ താരത്തെ തേടിയെത്തി. ഒരിക്കൽ ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് മലയാളത്തിലെ പ്രമുഖ മാഗസിനായ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില വിവാദങ്ങൾ താരം മറുപടി നൽകിയത്. ഒരു പെണ്ണ് വിചാരിച്ചാൽ എന്താണ് ചെയ്യാൻ കഴിയാത്തതായുള്ളത്. ആരെയും നമുക്ക് നേരിടാൻ കഴിയുന്നതേയുള്ളൂ.

ഐപിഎൽ ചെന്നൈ സൂപ്പർ കിംഗ്സ് ബ്രാൻഡ് അംബാസഡറായിരുന്നു നയൻതാരയെ പുറത്താക്കി എന്നുള്ളത് സെൻസേഷണൽ വാർത്തയായിരുന്നു. കളി കാണാനെത്തിയില്ല നയൻ‌താര എന്നുള്ളതായിരുന്നു അതിന്റെ കാരണം. അന്ന് വിവാദങ്ങൾ ചൂട് പിടിച്ചപ്പോൾ നയൻതാരയ്ക്ക് പറയാനുള്ളത് ആരും കേട്ടില്ല. യഥാർത്ഥ സത്യം കൊസാല എന്ന ചിത്രത്തിന്റെ സെറ്റിൽ അമിതമായ ചൂട് കാരണം തല കറങ്ങി വീണ നയൻതാരയോട് റസ്റ്റ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചത് ആയിരുന്നു. അതുകൊണ്ടായിരുന്നു കളിയുടെ സമയത്ത് നയൻസിന് എത്താൻ സാധിക്കാതെ വന്നത്. സെറ്റിലുണ്ടായിരുന്ന എല്ലാവർക്കും അക്കാര്യം അറിയുകയും ചെയ്യാം.

എന്നാൽ തന്നോട് എന്താണെന്നുള്ള വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയപ്പോൾ നയൻതാരയന്ന് ഒരുപാട് വേദനിച്ചു. താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗെയിം ആണ് ക്രിക്കറ്റ്. തന്നോട് ഒരു സമവായ ചർച്ച പോലും അവർ നടത്തിയില്ല.. അതായിരുന്നു നയൻതാരയുടെ വിഷമം. മലയാളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് എത്തി അവിടെ അവസരങ്ങൾ ലഭിച്ചതിനു ശേഷം മലയാള സിനിമയിലേക്ക് തിരികെ വരാൻ ഒരുപാട് കാലം എടുത്തു നയൻതാര..മലയാളത്തിൽ നിന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ഈ വാർത്ത പറയുകയും ചെയ്തിരുന്നു. മലയാളത്തിലുള്ള ഏതേലും നടനോടോ മറ്റാരോടെ ഉള്ള വഴക്കായിരുന്നോ ഇതിനു കാരണം എന്നുള്ള ചോദ്യത്തിന് നയൻതാരയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. തനിക്ക് വാശിയുള്ളത് തന്റെ ജീവിതത്തോട് മാത്രമായിരുന്നു. തന്നെ വിജയിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അതുതന്നെയായിരുന്നു.

എല്ലാ ചിത്രങ്ങളും തുടങ്ങുന്നതിനു മുന്നേ താൻ സത്യൻ അന്തിക്കാടിനെ വിളിക്കാറുണ്ട്. അദ്ദേഹമാണ് തന്റെ ഗുരുനാഥൻ. ഓണത്തിനും വിഷുവിനും വിളിക്കും. അവരെ സന്തോഷിപ്പിക്കാൻ ഈ ചെറിയ കാര്യത്തിന് കഴിയും. വളരെ ചെറിയ കാര്യങ്ങളായിരുന്നു അതൊക്കെ എന്നായിരുന്നു നയൻസ് പറഞ്ഞത്.
Story Highlights:Why did Nayantara leave Malayalam cinema?

Most Popular

To Top
$(".comment-click-13388").on("click", function(){ $(".com-click-id-13388").show(); $(".disqus-thread-13388").show(); $(".com-but-13388").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });