എന്തുകൊണ്ടാണ് ചിത്രത്തിലെ രജിഷയുടെ പോടാ മൈരേ എന്ന് ഡയലോഗിന് പെണ്ണുങ്ങളുടെ ഇടയിൽ ഇത്രയും സ്വീകാര്യത കിട്ടിയത്.?

ഈ കാലത്ത് സിനിമയിലും പല മാറ്റങ്ങൾ വരുന്നുണ്ട്. അത്തരത്തിലൊരു ചിത്രമാണ് രജിഷ വിജയൻ ചെയ്ത ഫ്രീഡം ഫൈറ്റർ എന്ന ചിത്രം. ചിത്രത്തെ കുറിച്ച് വുമൺ റോർ ഓഫ് സൈലൻസ് എന്ന പേജിൽ ചിത്രത്തെപ്പറ്റി വരുന്ന ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

പ്രണയത്തിലെ ചില ടോക്സിക് റിലേഷൻഷിപ്പുകളെ പറ്റി ആണ് ചിത്രത്തിൽ പറയുന്നത്. ഫ്രീഡം ഫൈറ്റർ ഫിലിം രജീഷ വിജയൻ ചെയ്ത കഥാപാത്രം എല്ലാ പെൺകുട്ടികളും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്. ഒരാളെ സ്നേഹിക്കുക യാണെങ്കിൽ സ്വയം തീറെഴുതി കൊടുത്തു എന്ന രീതിയിലായിരിക്കണം പെൺകുട്ടികൾ പെരുമാറേണ്ടത് എന്ന് പലപ്പോഴും നമ്മുടെ സമൂഹം ചിന്തിക്കാറുണ്ട്. സ്നേഹിച്ചു വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുന്നു എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ പോകുന്നവന്റെ ചരടിൽ കോർത്ത് പാവയായി അവളെ നോക്കുമ്പോൾ പെൺകുട്ടി ആ ബന്ധത്തിൽ നിന്നും പിൻവാങ്ങുകയാണ്. പിന്നീടവളെ തേപ്പുകാരി എന്നാണ് വിളിക്കുന്നത്.

അത്‌ പലപ്പോഴും കാണാറുണ്ട്. വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ വീടിന് വെളിയിൽ ഇറങ്ങണമെങ്കിൽ പോലും ഭർത്താവാകാൻ പോകുന്നവന്റെയും വീട്ടുകാരുടെയും നാട്ടുകാരുടെയും ഒക്കെ അനുവാദം വാങ്ങി വരുന്ന ചില പെൺകുട്ടികളുടെ അവസ്ഥയെപ്പറ്റി, പെണ്ണിൻറെ വീട്ടുകാർ ആണെങ്കിൽ ഇനി അവൾ അവർ പറയുന്നത് പോലെ അല്ല കേൾക്കേണ്ടത് എന്ന് സമീപനവും ആയിരിക്കും ചിലപ്പോൾ എടുക്കുക. സ്വന്തമായി കണ്ടെത്തിയ വരൻ ആണെങ്കിൽ പിന്നീട് എന്ത് സംഭവിച്ചാലും അവളുടെ തലയിൽ തന്നെ കുറ്റവും. അനുമാനങ്ങൾ തിരിയാൻ കഴിയാതെ ശ്വാസംമുട്ടലും ചീത്തപ്പേര് ഭയന്നു പെൺകുട്ടികളും വിവാഹിതരാകുന്നു.

അധികാര മനോഭാവം കാലാകാലങ്ങളായി വച്ചുപുലർത്തുന്ന പുരുഷൻമാർ സ്ത്രീകൾ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാൻ ആഗ്രഹിക്കുന്നത്. എന്തിനും ഏതിനും അവൾ എൻറെ സമ്മതം വാങ്ങിയിരിക്കണം എന്നൊരു ചിന്ത അവരിൽ ഉണ്ടാകും.. ഓരോ മനുഷ്യനും അവരുടേതായ ഒരു സ്പേസ് അനിവാര്യമാണ്. എത്ര പ്രേമം ആണെങ്കിലും വ്യക്തിത്വം അടിയറ വെക്കുന്ന കാര്യം ഒരിക്കലുമില്ല. പ്രണയം എന്ന് തെറ്റിദ്ധരിച്ച ബന്ധങ്ങളാണ്. ഏറ്റവും നല്ല വേർഷൻ ആകാൻ സാധിക്കു. അല്ലാതെ അടിമ-ഉടമ ബന്ധത്തെ പ്രണയം എന്ന് പേരിട്ടു വിളിക്കാൻ സാധിക്കില്ല.

തനിക്ക് പറ്റാത്ത വ്യക്തികളിൽ നിന്നും ഇറങ്ങി പോരാൻ കഴിയുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. ഉപാധികളില്ലാതെ സ്നേഹിക്കുക എന്നത് സത്യമാണ്. പക്ഷെ ഉപാധികളില്ലാതെ അനുഭവിക്കേണ്ടി വരിക എന്നാൽ അവിടെ നിൽക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടാണ് ചിത്രത്തിലെ രജിഷയുടെ പോടാ മൈരേ എന്ന് ഡയലോഗിന് പെണ്ണുങ്ങളുടെ ഇടയിൽ ഇത്രയും സ്വീകാര്യത കിട്ടിയത്. അതിനു കാരണം ഒരിക്കലെങ്കിലും ഏതു പെണ്ണും പറയാൻ ആഗ്രഹിച്ച ഒരു ഡയലോഗ് ആയതു കൊണ്ട് തന്നെയാണ്. ആത്മാഭിമാനം വൃണപ്പെട്ടാൽ ആ ബന്ധത്തിൽ നിന്നും നടന്ന് അകലാൻ കഴിയണം. അതും സ്നേഹത്തിൽ പറഞ്ഞിട്ടുള്ള തന്നെയാണ്.

Leave a Comment