മലയാള സിനിമയിൽ വലിയ സ്വീകാര്യതയുള്ള രണ്ട് താരങ്ങളായിരുന്നു ജയറാമും പാർവതിയും. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു പാർവതിയെ വിവാഹം കഴിച്ചതും കുടുംബിനി എന്ന ലേബലിൽ ഒതുങ്ങിക്കൂടിയത്.

പ്രഗൽഭരായ സംവിധായകന്മാർക്കൊപ്പം വളരെ മികച്ച ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു പാർവതി. അതിനുദാഹരണം ആയിരുന്നു പത്മരാജന്റെ രാധയും മറ്റും. ജയകൃഷ്ണനെ ഒരു ചോദ്യം കൊണ്ട് വിറപ്പിച്ച രാധ, അവളുടെ നിലപാടുകൾ അത് ആരാധകർക്ക് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു പാർവതിയോട് തോന്നാൻ കാരണമായത്. ജയറാമുമായുള്ള വിവാഹശേഷം പാർവതി അഭിനയത്തോടെ പൂർണമായും വിട പറഞ്ഞു.

പക്ഷേ നൃത്തം ഉപേക്ഷിക്കാതെ കൊണ്ടുനടക്കുകയും ചെയ്തു. വിവാഹശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകരിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുള്ള ചോദ്യം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടൻ ജയറാം. ഇപ്പോൾ ഒരു പഴയ അഭിമുഖമാണ് വൈറലാകുന്നത്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാം മനസ്സുതുറന്നത്. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം.

പാർവതി ആയിരുന്നു അന്ന് സിനിമയിൽ തിളങ്ങിനിന്നത്. ഒരുപാടുപേർ എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാടാ ആ പെണ്ണിൻറെ ഭാവി കൂടി കളയുന്നത്. തുടക്കം മുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയമായിരുന്നു.. പാർവതിയോടെ അഭിനയിക്കേണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനമെടുത്തത്.

ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷവും ഉണ്ടാകില്ല. സിനിമയിലും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായി ഷൂട്ടിംഗ്. വല്ലപ്പോഴും ആയിരിക്കും കാണുക. അത് മക്കളെ വല്ലാതെ ബാധിക്കും. താൻ ദുർബല ഹൃദയൻ ആയിട്ടുള്ള ഒരു വ്യക്തിയാണ്. ഞാൻ കുറച്ചുകാലം സിനിമ ഇല്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു..പരാജയങ്ങൾ എനിക്കിഷ്ടമാണ്. അപ്പോൾ മാത്രമാണ് സന്തോഷം അനുഭവിക്കാൻ പറ്റൂ. ജീവിതം വഴിമുട്ടി എന്ന് തോന്നിയപ്പോൾ പോലും പിന്തുണ നൽകിയത് പാർവതി ആയിരുന്നു. ഒരിക്കലും അവളെന്നെ കുറ്റപ്പെടുത്തിയിട്ടില്ല എന്നും ജയറാം പറയുന്നു.