Entertainment

ബാഹുബലിയുടെ റെക്കോർഡ് കെജിഎഫ് തകർക്കുമോ..? റിലീസായി ഒരു മാസത്തിനുള്ളിൽ കെജിഎഫ് വാരിയത് കോടികൾ

ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കൈയടക്കിയിരിക്കുന്നത് തെന്നിന്ത്യൻ ചിത്രങ്ങളാണ് എന്നത് ഒരു തുറന്ന സത്യം തന്നെയാണ്.

പുഷ്പാ, കെ ജി എഫ്, ആറ് ആർ എന്നീ ചിത്രങ്ങളുടെ വിജയമാണ് ഇപ്പോൾ ചിത്രങ്ങൾ മുൻനിരയിൽ നില്ക്കുവാനുള്ള കാരണമായി പറയുന്നത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കോവിഡ് സിനിമാമേഖലയെ തെല്ലൊന്നുമായിരുന്നില്ല ബാധിച്ചിരുന്നത്. സിനിമ മേഖലയുടെ ഒരു ഉയർത്തെഴുനേൽപ് ആയിരുന്നു ഈ സിനിമകൾ. അല്ലു അർജുൻ, യാഷ്, ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവരുടെ പ്രകടനം കൂടി അതിനു പിന്നിലുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു..

അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. നൂറുകോടിയിലേറെ വരുമാനമാണ് ഹിന്ദി പതിപ്പ് ആ ചിത്രത്തിന് നേടിയത്..രാജമൗലി യുടെ ആർ ആർ ആർ ഹിന്ദി പി 270 കോടിയിലേറെ കയറിയപ്പോൾ കെജിഎഫ് ചാപ്റ്റർ ടു 412 കോടിയും കടന്ന് യാത്ര തുടരുകയായിരുന്നു. റിലീസ് ചെയ്ത രണ്ടാഴ്ചയ്ക്കുള്ളിൽകെജിഎഫ് വലിയ വിജയം നേടിയപ്പോൾ ഒരു മാസം കഴിയുന്നതിനു മുൻപേ തന്നെ 1107 കോടിയാണ് ചിത്രം നേടിയ്തെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രത്തിന് ആഗോള ഗ്രോസ് ആയിരം കോടിക്ക് മുകളിൽ ആണ്.

ഹിന്ദി പതിപ്പിലും വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ കളക്ഷനിൽ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷനാണ് കെജിഎഫ് സ്വന്തമാക്കിയത്. 400 കോടിയിലേറെയാണ് കെജിഎഫ് മൂവി ഹിന്ദി ചിത്രം നേടിയിരിക്കുന്നത്..അമീർഖാൻ ദംഗൽ എന്ന ചിത്രത്തിനെ പിന്നിലാക്കി കൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഇത്.. എന്നാൽ ഒന്നാമത് ഇപ്പോഴും നിൽക്കുന്നത് ബാഹുബലി2 തന്നെയാണ്..ഈ റെക്കോർഡ് തകർക്കാൻ കെജിഎഫ് ടുവിന് സാധിക്കുമോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്..

Most Popular

To Top