ടിവി സീരിയലുകളിൽ അഭിനയിച്ച 500 രൂപ പ്രതിഫലത്തിന് ജോലി ചെയ്തിരുന്നു. യാഷ്

ടിവി സീരിയലുകളിൽ അഭിനയിച്ച 500 രൂപ പ്രതിഫലത്തിന് ജോലി ചെയ്തിരുന്നു. യാഷ്

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു അന്യഭാഷാ നടനാണ് യാഷ്. കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ താരമൂല്യം വലിയ തോതിൽ വർദ്ധിപ്പിക്കുവാൻ ഭാഗ്യമുണ്ടായ ഒരു നടൻ കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയെ ആവേശത്തിലാഴ്ത്തി കൊണ്ട് യാഷ് എത്തിയത്. ആരാധകരെ എന്നും തൻറെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു വ്യക്തി തന്നെയാണ് യാഷ് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ വൈറലാകുന്നത് യാഷിന്റെ പഴയകാല ജീവിതമാണ്.

എത്രത്തോളം കഷ്ടപ്പാടിലൂടെയാണ് ഇന്നത്തെ ഈ കാലഘട്ടത്തിലേക്ക് യാഷ് എത്തിയതെന്ന് നമുക്ക് മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. ടിവി സീരിയലുകളിൽ അഭിനയിച്ച 500 രൂപ പ്രതിഫലത്തിന് ജോലി ചെയ്തിരുന്ന ഒരാളായിരുന്നു യാഷ്. സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹവുമായി അടുത്ത നിന്നവർ പോലും അകന്നുപോയി, എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നം സിനിമ മാത്രമായിരുന്നു. ഇന്ന് പ്രേക്ഷകർ മാത്രമാണ് എൻറെ ബന്ധുക്കൾ.

അവർ ഒരിക്കലും ആരുടേയും പക്ഷം ചേർന്ന് സംസാരിക്കാറില്ല. പ്രേക്ഷകർ അല്ലാത്തവർ നമ്മുടെ ജീവിതത്തിൽ ആവശ്യങ്ങൾക്ക് വേണ്ടി വന്നു പിന്നീട് നമ്മെ ഉപേക്ഷിച്ച് പോകുന്നവരാണ് എന്നും യാഷ് മനസ്സ് തുറന്നിരുന്നു. സ്വന്തം നിലയിൽ സിനിമയിൽ തന്റെതായ ഇടം കണ്ടെത്താൻ സാധിച്ച ഒരു വ്യക്തി തന്നെയാണ് യാഷ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. വലിയ സ്വീകാര്യത ആയിരുന്നു ആദ്യത്തെ കെ ജി എഫ് എന്ന ചിത്രത്തിന്. രണ്ടാമത്തെ ചിത്രത്തിനും സ്വീകാര്യത ആരാധകർക്ക് ലഭിക്കും എന്നത് ഉറപ്പാണ്.

Leave a Comment

Your email address will not be published.

Scroll to Top