ഐ ഡോണ്ട് ലൈകിറ്റ് ഐ അവോയിഡ് ,അല്ലു അർജുന് പുറകെ യാഷും ആ തീരുമാനം എടുത്തു.

കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളത്തിൽ വലിയ ആരാധകരെ നേടിയ ഒരു നടനാണ് യാഷ്. കെജിഎഫ് എന്ന ചിത്രത്തിലെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയപ്പോൾ തന്നെ ആ സ്വീകാര്യത കണ്ടതാണ്. ഇപ്പോൾ മറ്റൊരു വാർത്തയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കോടികളുടെ പാൻമസാല പരസ്യം വേണ്ടെന്നു വച്ചതാണ് ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മസാല ഉൽപന്നങ്ങൾ ആരോഗ്യത്തിന് വളരെ മോശമാണെന്നും തന്നെ ആരാധകരുടെയും ഫോളോവേഴ്സിൻറെയും താല്പര്യങ്ങളെ മാനിച്ചുകൊണ്ട് താൻ പാൻ മസാല പറഞ്ഞതിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് എന്നുമാണ് പത്രം പരസ്യത്തിലൂടെ പറയുന്നത്. കുറച്ചു കാലങ്ങൾക്കു മുമ്പ് ആയിരുന്നു തെലുങ്ക് നടനായ അല്ലു അർജുൻ ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിൻമാറിയിരുന്നത് ശ്രദ്ധനേടിയിരുന്നത്.

അല്ലു അർജുന് കമ്പനി വാഗ്ദാനം ചെയ്തത് കോടികളാണ്. പക്ഷേ താരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം അറിയാൻ സാധിച്ചത്. ഈ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ആരാധകരെ മോശമായ രീതിയിൽ ഉള്ള വഴി മുകളിലൂടെ നടത്തുമെന്ന് അല്ലു അർജുൻ പറഞ്ഞതായാണ് അറിഞ്ഞത്. അല്ലു അർജുൻ,യാഷ് എന്നിവർ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറില്ല എന്ന് അറിയാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ആരാധകർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും പുകയില പരസ്യചിത്രത്തിൽ അഭിനയിച്ചതിന് അടുത്ത കാലത്തായിരുന്നു ആരാധകരോട് മാപ്പ് പറഞ്ഞിരുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രമുഖർ.