2009 ഇൽ ഓട്ടോയിൽ പ്രേമോഷൻ നടത്തിയ താരം,13 വർഷങ്ങൾക്ക് ഇപ്പുറം പ്രൈവറ്റ് ജെറ്റിൽ ഇന്ത്യ മുഴുവൻ സ്വന്തം സിനിമ പ്രേമോട്ട് ചെയ്യുന്നു. മോട്ടിവേഷൻ എന്നാൽ ഇതാണ്.!

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് യാഷ് എന്ന നടൻ. കെ ജി എഫ് എന്ന ഒറ്റ ചിത്രം കൊണ്ട് താരമൂല്യം വർധിച്ച താരം. ഒരു ബ്രഹ്മാണ്ട വിജയമാണ് കെജിഎഫ് സ്വന്തമാക്കിയത്.

ചിത്രത്തിൻറെ രണ്ടാം ഭാഗവും ആ വിജയം ആവർത്തിച്ചു. ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന യാഷ് എന്ന വ്യക്തിക്ക് കെ ജി എഫ് എന്ന ചിത്രത്തിൽ വിജയ് ഒരു അത്ഭുതം ആയിരുന്നില്ല. കാരണം അദ്ദേഹത്തിന് അറിയാമായിരുന്നു താൻ ഏതു നിലയിലെത്തുമെന്ന്. അല്ലെങ്കിൽ ഒരു നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ബോളിവുഡിലെ സൂപ്പർനായകൻ എന്ന പദവിയിലേക്ക് എത്തുന്നതിനു മുൻപ് ഒരു വലിയ യാത്ര നടത്തിയിട്ടുണ്ട്.

അതാണിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലാകുന്നത്. 2009 സ്വന്തം സിനിമ പ്രമോട്ട് ചെയ്യുവാൻ വേണ്ടി ഒരു ഓട്ടോ ഡ്രൈവർ ആയി മാറിയിരുന്നു. ആ വീഡിയോയിൽ കാണാൻ സാധിക്കും ആ ചിത്രത്തിൽ ഓട്ടോഡ്രൈവറായ കഥാപാത്രം ആയിരുന്നു താരം. ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഈ ഓട്ടോ ഓടിക്കുന്നത് നിരവധി പേരായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തരംഗം ആയി.

പ്രചോദനം എന്നൊക്കെ പറയുന്നത് ഇതാണ് എന്നാണ് ആളുകൾ പറയുന്നത്. അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രമോഷൻ നടത്തുന്നത് പ്രൈവറ്റ് ജെറ്റിൽ. ഇന്ത്യ മുഴുവൻ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്ന താരം ഒരു പ്രചോദനം ആയി മാറുകയാണ്.. ഓരോരുത്തർക്കും സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തുവാൻ വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് സിനിമ സ്വപ്നം കാണാം എന്ന് പറഞ്ഞു കൊടുക്കുന്ന ഒരു പ്രചോദനമായി ഇന്ന് മാറിയിരിക്കുന്നു.

ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന് കോളിവുഡ് അടക്കിഭരിക്കുന്ന ഒരു നായകനായി മാറാൻ കഴിഞ്ഞു യാഷിന്. കർണാടക ആർടിസി ഡ്രൈവറായിരുന്നു തന്റെ അച്ഛൻ അരുൺകുമാർ എന്ന് പറഞ്ഞിട്ടുണ്ട്. മകൻ നടൻ ആയിട്ടും അദ്ദേഹം ജോലി ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.

Leave a Comment

Your email address will not be published.

Scroll to Top