Entertainment

കെ ജി എഫിന്റെ മൂന്നാം ഭാഗം ഇല്ലേ..? ആരാധകരെ വേദനയിലാഴ്ത്തുന്ന മറുപടിയുമായി യാഷ് |Yash talks about K.G. F Chapter 3

കെ ജി എഫിന്റെ മൂന്നാം ഭാഗം ഇല്ലേ..? ആരാധകരെ വേദനയിലാഴ്ത്തുന്ന മറുപടിയുമായി യാഷ് |Yash talks about K.G. F Chapter 3

മലയാളി പ്രേക്ഷകരെ പോലും ആവേശത്തിന്റെ മുൾമുനയിൽ കൊണ്ട് ചെന്ന് എത്തിച്ച ചിത്രമാണ് കെജിഎഫ്. അന്യഭാഷയിൽ നിന്നും ഒരു ചിത്രം മലയാള സിനിമയിലേക്ക് എത്തി വലിയ നേട്ടം ഉണ്ടാക്കുന്നത് ആദ്യമല്ല, എങ്കിലും കെജിഎഫ് വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രം തന്നെയായിരുന്നു എന്ന് പറയണം. ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചിരുന്നത്. പ്രേക്ഷകർ എല്ലാം ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു കെജിഎഫ്. കെജിഎഫ് 3 യെ കുറിച്ചുള്ള പുതിയ വാർത്തകൾക്ക് വേണ്ടി എപ്പോഴും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെജിഎഫ് 3 എത്രയും പെട്ടെന്ന് എത്തണമെന്ന് പ്രേക്ഷകരുടെ ആഗ്രഹം ഇപ്പോൾ.

കെജിഎഫ് ത്രീയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ ആണ് പുറത്തു വരുന്നത്. കെ ജി എഫ് ത്രീ എപ്പോൾ ഉണ്ടാകും എന്ന് ചോദ്യത്തിന് യാഷിന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് യാഷ് പറയുന്നത് ഇങ്ങനെയാണ്. കെജിഎഫ് ചാപ്റ്റർ മൂന്ന് ചെയ്യാനുള്ള പ്ലാൻ ഉണ്ട് എന്നാൽ അത് ഉടനെ ഒന്നും സംഭവിക്കില്ല. ഒരാറ് ഏഴ് വർഷമായി കെജിഎഫ് തന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റൊരു പ്രോജക്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, ഇങ്ങനെയായിരുന്നു ഇന്ത്യ ടുഡേയുടെ കോൺക്ലൈവിൽ സംസാരിച്ചപ്പോൾ സംസാരിച്ചത്.

എന്നാൽ കെ.ജിഎഫ് ഉടനെ ഇല്ല എന്ന വാർത്ത പ്രേക്ഷകരെ വലിയ തോതിൽ തന്നെ വേദനയിലാഴ്ത്തിയെങ്കിലും കെജിഎഫ് അല്ലാതെ മറ്റൊരു ചിത്രം യാഷിന്റെതായി ഉടനെ ഉണ്ടാകും എന്ന വാർത്ത പ്രേക്ഷകർക്ക് വലിയ സമാധാനം കൂടി നൽകുന്നുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് പറഞ്ഞിട്ടില്ല. ഉടനെ തന്നെ ഒരു ചിത്രം ഉണ്ടാവുമെന്നാണ് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. മാസ്സ് ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായി മാത്രമാണ് മാറിയത്. അതുകൊണ്ടു തന്നെ അത്തരം ചിത്രങ്ങളിൽ നിന്നും മാറി ഒരു തീരുമാനം എടുക്കുമോ എന്നാണ് പ്രേക്ഷകർക്ക് അറിയാനുള്ളത്. മാസ്സ് ആക്ഷൻ നായകൻ എന്ന ലേബലിൽ നിന്നും കുടുംബ പ്രേക്ഷകർക്കും മറ്റു ഇഷ്ടം ആകുന്ന ഒരു തലത്തിലേക്ക് മാറുമോ എന്ന പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുണ്ട്.
Story Highlights: Yash talks about K.G. F Chapter 3

കെ ജി എഫിന്റെ മൂന്നാം ഭാഗം ഇല്ലേ..? ആരാധകരെ വേദനയിലാഴ്ത്തുന്ന മറുപടിയുമായി യാഷ് |Yash talks about K.G. F Chapter 3

Most Popular

To Top