കെജിഎഫും റോക്കി ഭായുമാണ് എല്ലായിടത്തും ചർച്ചയായി മാറി ഇരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കേരളത്തിലും നല്ലൊരു തരംഗം ഉണ്ടാക്കുവാൻ കെജിഎഫിനും റോക്കി ഭായിക്കും സാധിച്ചു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

എത്ര പെട്ടെന്നാണ് ഒരു അന്യഭാഷാ ചിത്രം കേരളത്തിൽ തരംഗം സൃഷ്ടിച്ചതെന്ന് ആളുകൾ നേരിട്ട് കാണുകയായിരുന്നു. കെജിഎഫിന്റെ ആദ്യഭാഗവും വലിയ തരംഗം തന്നെയായിരുന്നു കേരളത്തിൽ ഉണ്ടാക്കിയിരുന്നത്. രണ്ടാംഭാഗവും ആവർത്തനത നിലനിർത്തി എന്നതാണ് സത്യം. അമ്മയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ റോക്കി ഭായെ കേരളക്കര മുഴുവൻ നെഞ്ചോടു ചേർക്കുകയായിരുന്നു. കെജിഎഫ് തീർത്ത ഓളം ഇപ്പോൾ ഒരു വിവാഹ ക്ഷണക്കത്തിൽ പോലും കാണാൻ കഴിയുന്നുണ്ട്.

കെജിഎഫ് എന്ന ചിത്രത്തിലെ ട്രെയിലർ ഇറങ്ങിയപ്പോൾ എല്ലാവരെയും രോമാഞ്ചത്തിൽ ആഴ്ത്തിയ ഒരു ഡയലോഗ് ആയിരുന്നു വയലൻസ് വയലൻസ് എന്ന് തുടങ്ങുന്ന ഡയലോഗ്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഡയലോഗ് ട്രെയിലറിനോടൊപ്പം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. റോക്കിങ് സ്റ്റാർ യാഷ് പറയുന്ന ഡയലോഗ്. ഇപ്പോൾ ഒരു വിവാഹക്ഷണക്കത്തിൽ ആ ഡയലോഗ് എത്തിയിരിക്കുകയാണ്.

മാരേജ് മേരേജ് മാരേജ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഡയലോഗ് എത്തിയിരിക്കുന്നത്. ഇതിനെപ്പറ്റി രസകരമായി എഴുതിയിരിക്കുന്നത് കാണാം. ചിത്രം എല്ലാവരിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നു എത്രത്തോളം ആളുകളിൽ നിലനിൽക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ക്ഷണക്കത്ത് തന്നെയാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.